ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പുതിയ പരിപാടിയാണ് ഓട്ടിസം പാർക്ക്. വിദ്യാഭ്യാസം, ആശയവിനിമയം, പെരുമാറ്റപ്രശ്നങ്ങൾ, ഫിസിയോതെറാപ്പി എന്നിവിടങ്ങളിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗം സാങ്കേതികവിദ്യ സൗഹൃദമായി മാറുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾ പാർശ്വവൽക്കരിക്കപ്പെടുന്നത് ഒഴിവാക്കാനാണു ഓട്ടിസം പാർക്കുകൾ.
ലക്ഷ്യങ്ങൾ:
- ഓട്ടിസം ബാധിതരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുക.
- ഈ കുട്ടികളുടെ വിവിധ ആവശ്യകതകളെ നേരിടാൻ മാതാപിതാക്കൾക്ക് സഹായം നൽകുക.
- ഈ കുട്ടികളെ പഠന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിന് അധ്യാപകർക്ക് പിന്തുണ നൽകുക.
സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. - ആശയവിനിമയ നിലകൾ വർദ്ധിപ്പിക്കുക.
- പെരുമാറ്റത്തിലെ അസാധാരണത്വം ഉപേക്ഷിക്കുന്നതിനായി കുട്ടിയെ സഹായിക്കുക.
- ഓരോ കുട്ടിയേയും അവന്റെ തനതായ ആവശ്യത്തെ ആശ്രയിച്ച് വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യുക.