മലപ്പുറം

സ്കൂൾ കോഡ് 18008
സ്ഥലം കൊണ്ടോട്ടി, മലപ്പുറം
സ്കൂൾ വിലാസം മേലങ്ങാടി. പി.ഒ, മലപ്പുറം
പിൻ കോഡ് 673638
സ്കൂൾ ഫോൺ 0483-2711820
സ്കൂൾ ഇമെയിൽ gvhsskondotty@gmail.com
സ്കൂൾ വെബ് സൈറ്റ് http://kondottygvhss.blogspot.in
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കൊണ്ടോട്ടി

ചരിത്രം:

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി.

1957 ൽ ശ്രീമാൻ മഠത്തിൽ അഹമ്മദ് കുട്ടി സർക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപിതമായത്. ആദ്യ കാലങ്ങലിൽ മേലങ്ങാടി സിറാജുൽ ഹുദാ മദ്രസ്സയിൽ നടത്തിവന്ന ക്ലാസ്സുകൾ സ്ഥിരം കെട്ടിടങ്ങൾ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ൽ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോൾ ഈ ഭാഗത്തേക്ക് ബസ് സർവീസ് സാധ്യമായി. ഇതേത്തുടർന്ന് ശ്രീമാൻ ഓടക്കൽ മുഹമ്മദ്ഷാ ഹാജിയിൽ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം കൂടി ചേർത്ത് സ്‍കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി.

1990-91 അധ്യയനവർഷം മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും 2004-05 അധ്യയനവർഷം മുതൽ ഹയർ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ, ഗവ. അണ്ടർ സെക്രട്ടറി തലങ്ങളിൽ എത്തിയവർ മുതൽ ഫുട്ബാൾ, സിനിമാ രംഗങ്ങളിൽ തിളങ്ങിയവർ വരെ ഈ സ്കൂളിൽ പഠനം ന‌ടത്തിയവരിൽ ഉൾപ്പെടുന്നു.

നിലവിൽ 5 മുതൽ 10 വരെ ഹൈസ്‍കൂൾ വിഭാഗത്തിലായി 1200 ൽ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ൽ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ൽ പരം കുട്ടികളും ഇവിടെ പഠനം ന‌‌ടത്തിവരുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കർമ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം.

ഭൗതികസൗകര്യങ്ങൾ:

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. VHSE വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ആവശ്യമില്ല. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 18011
സ്ഥലം കുഴിമണ്ണ
സ്കൂൾ വിലാസം കുഴിമണ്ണ.പി.ഒ, മലപ്പുറം
പിൻ കോഡ് 673641
സ്കൂൾ ഫോൺ 0483-2756140
സ്കൂൾ ഇമെയിൽ ghssk18011@gmail.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ചരിത്രം:

ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിനുള്ളത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹത് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ.

അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1966 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരയിൻ ഹാജിയും സഹോദരൻ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത്.

2000 ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു. അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർത്തുന്നതോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം. ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്‌ദാനങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും, ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഭൗതികസൗകര്യങ്ങൾ:

6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി. എച്ച് മുഹമ്മദ് കോയ ഉൽഘാദനം ചെയ്തു. ആദ്യഎസ്.എസ്.എൽ.സി ബാച്ച് 1968-69ൽ പുറത്തിറങ്ങി. 1970 പരീക്ഷാസെന്റ൪ ആരംഭിച്ചു 1981 – 82 (V TO VII) യുപി വിഭാഗം ആരംഭം സ്ഥലപരിമിതി മൂലം 1991-92 മുതൽ സെഷണൽ സമ്പ്രദായം ഏ൪പ്പെടുത്തി 3 മുറികളുള്ള പെർമെനന്റ് കെട്ടിടം 4 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം 3 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം 2-6-99 ന് ഉദ്ഘാടനം ചെയ്തു.

1999-2000 അധ്യായന വ൪ഷത്തിൽ സെഷണൽ സമ്പ്രദായം അവസാനിച്ചു. 2000-01 ൽ +2 ആരംഭിച്ചു. ജില്ലാ‍പഞ്ചായത്തും MP ഫണ്ടും ഉപയോഗപ്പെടുത്തി 6 ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു. 2002-03 ൽ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും എസ് ‍.എസ് .എ 4 മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു. 2004-05 ൽ 3 ക്ലാസുകൾ നടത്താവുന്ന ഓഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നി൪മിച്ചു. ഇപ്പോൾ യു പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട്.

സ്കൂൾ കോഡ് 18011
സ്ഥലം കുഴിമണ്ണ
സ്കൂൾ വിലാസം കുഴിമണ്ണ.പി.ഒ, മലപ്പുറം
പിൻ കോഡ് 673641
സ്കൂൾ ഫോൺ 0483-2756140
സ്കൂൾ ഇമെയിൽ ghssk18011@gmail.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ചരിത്രം:

കേരള സർക്കാർ 1957ൽ തുവ്വൂരിൽ ഹൈസ്കൂൾ അനുവദിച്ചെങ്കിലും പ്രാവർത്തികമാക്കുവാൻ സന്നദ്ധരായവർ ഇല്ലാതിരുന്നതിനാൽ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത്. പിന്നീട് വർഷങ്ങൾക്കു ശേഷം തിരൂരങ്ങാടി എം.എൽ.എ ആയിരുന്ന ശ്രീ. കെ. പി രാമൻ മാസ്റ്റർ മുഖേന സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 1974 ൽ തുവ്വൂരിൽ ഹൈസ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിച്ചു. പക്ഷേ 3 ഏക്കർ സ്ഥലവും 15000 രൂപയും സർക്കാറിലേക്ക് ഏൽപ്പിക്കുകയോ, 3 ഏക്കർ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് 3 സ്പോൺസർമാർ ബോണ്ട് ഒപ്പിട്ട് നൽകുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉൽപ്പതിഷ്ണുക്കളായ കുറച്ചു പേർ ഉണർന്നു പ്രവർത്തിച്ചതിനാൽ, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരൻനമ്പൂതിരി പ്രസിഡൻറായി രൂപീകൃതമായ ഹൈസ്കൂൾ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തിൽ മുഹമ്മദ് ഹാജി അദ്ദേഹത്തിൻറെ സഹോദരരായ ഉണ്ണിരായിൻഹാജി, അവറാൻ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോൾ ഹൈസ്കൂൾ നിലനിൽക്കക്കുന്ന 3 ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങി സർക്കാറിലേക്ക് ഗവർണരുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഏൽപ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തിൽ മുഹമ്മദ് ഹാജി, അല്ലൂരാൻ കുഞ്ഞാൻ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോൺസർമാർ കെട്ടിടം നിർമ്മിച്ചുകൊടുക്കാമെന്ന സർക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാൻ അനുമതി ലഭിക്കുകയുണ്ടായി.

തുടർന്ന് തുവ്വൂർ മുർശിദുൽ അനാം സംഘത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും, ഇപ്പോൾ ഇസ്സത്തുൽ ഇസ്ലാം ഷോപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അൽ മദ്രസത്തൂൽ ഇസ്ലാഹിയ്യ: കെട്ടിടത്തിൽ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂൾ ക്ലാസ്സുകൾ പ്രതിഫലം കൂടാതെ നടത്തുവാൻ അല്ലൂരാൻ കുഞ്ഞാൻ ഹാജിയുടെനേതൃത്തിലുള്ള മുർശിദുൽ അനാം സംഘം അനുവദിക്കുകയുണ്ടായി.

21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരൻനമ്പൂതിരി ക്ലാസ്സു മുറി തുറന്ന കൊടുത്തതോടുകൂടി തുവ്വൂർ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂൾ മാറുന്നതുവരെ മദ്രസാ ഫർണീച്ചറുകൾ ഉപയോഗിക്കുവാൻ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. എങ്കിലും ഹൈസ്കൂൾ കെട്ടിടം പണിയുവാനുള്ള മാർഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികൾ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തിൽ സംഘടിച്ച് കെട്ടിടം പണിത് സർക്കാറിലേക്ക് ഏൽപ്പിച്ച്കൊടുക്കുകയും ചെയ്തു.

1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡൻറ് 2.എം.കെ.രമണൻ-വില്ലേജ്ഓഫീസർ. 3.കെ.സി. മുഹമ്മദ്കുട്ടി. 4.പറവട്ടി സൈതാലി ഹാജി. 5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ. 6.അല്ലൂരൻകുഞ്ഞാൻഹാജി. 7.കെ.ശങ്കരൻനമ്പൂതിരി. 8.കെ.നാരായണൻനായർ.

ഇവരിൽ കെ.നാരായണൻ നായർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. സ്‌ക്വഡ് പ്രവർത്തനത്തിലൂടെ സംഭാവനകൾ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോൾ ടൂർണമെൻറെുകൾ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവൻ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിർമ്മാണത്തിനുള്ള വഹകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മരഉൽപ്പടികൾ അധികവും തറക്കൽ കുടുംബം നൽകിയതാണ്.

കെട്ടിടം പണി പൂർത്തിയായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് പെരിന്തൽമണ്ണ അസി. എക്സി. എഞ്ചിനിയർ നൽകിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകൾ മദ്രസാ കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് 1978 ൽ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ് മാസ്റ്റർ ശ്രീ. മത്തായി മാസറ്ററും, പി.ടി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണൻ വൈദ്യരും ആയിരുന്നു.

1974- ൽ കേരളാ സർക്കാരാണ് ജി.എച്ച്. എസ്.എസ്. തുവൂർ സ്ക്കൂൾ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാൻ കെ. കെ. എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2004 -ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ, 4 സ്റ്റാഫുറൂമുകൾ, 2 ലൈബ്രറി റൂമുകൾ, 6 ലബോറട്ടറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 18027,11002
സ്ഥലം പാണ്ടിക്കാട്
സ്കൂൾ വിലാസം പാണ്ടിക്കാട് പി.ഒ, മലപ്പുറം
പിൻ കോഡ് 676 521
സ്കൂൾ ഫോൺ 0483 2783916, 2783916
സ്കൂൾ ഇമെയിൽ pandikkadghss@gmail.com
സ്കൂൾ വെബ് സൈറ്റ് http://pandikkadghss.blogspot.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മഞ്ചേരി‌

ചരിത്രം:

കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ. കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

13.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു. ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.

സ്കൂൾ കോഡ് 18058
സ്ഥലം പെരിന്തൽമണ്ണ
സ്കൂൾ വിലാസം പെരിന്തൽമണ്ണ.പി.ഒ, മലപ്പുറം
പിൻ കോഡ് 679322
സ്കൂൾ ഫോൺ 0493-3226085
സ്കൂൾ ഇമെയിൽ ghssperintalmanna@gmail.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പെരിന്തൽമണ്ണ‌

ചരിത്രം:

ബ്രിട്ടീഷുകാരുടെ ഭരണകലത്ത് 1865 ലാണ് ഈ വിദ്യാലയം സ്താപിതമായത്. അന്ന് ഈ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിനു കീഴിലായിരുന്നു. പിൽക്കാലത്ത് കേരള സ്റ്റേറ്റ` രൂപികരിക്കപ്പെടുകയും മലപ്പുറം ജില്ല ഉണ്ടാവുകയും ചെയ്തപ്പൊൾ ഈ വിദ്യാലയം ജില്ലയിലെ ഒരു അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ഇന്നും അതിന്റെ നിലവാരം ഏറെക്കുറേ നിലനിർത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ:

UP വിഭാഗത്തിൽ 6 ഡിവിഷനുകളും HS വിഭാഗത്തിൽ 14 ഡിവിഷനുകളും HSS വിഭാഗത്തിൽ 7 ബാച്ചുകളും ഉണ്ട്. സാമന്യം മെച്ചപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത പരീക്ഷണ ശാലകളും തരക്കേടില്ലാത്ത ലൈബ്രറിയും പ്രവർത്തനക്ഷമമാണ്. IT ലബ്, സ്മാർട്ട് ക്ളാസ്സ് റൂം എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

 
സ്കൂൾ കോഡ് 18335
സ്ഥലം മുണ്ടുമുഴി
സ്കൂൾ വിലാസം മുണ്ടുമുഴി, മലപ്പുറം
പിൻ കോഡ് 673640
സ്കൂൾ ഫോൺ 0493-283060
സ്കൂൾ ഇമെയിൽ gvhssmakkaraparamba@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കൊണ്ടോട്ടി

ചരിത്രം:

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ മക്കരപ്പറമ്പ. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു.

1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച്.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 720 കുട്ടികളും ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു. സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. സ്കൗട്ട്, ഗൈഡ്സ്, ജെ.ആർ.സി., എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ:

3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ, 2 ലൈബ്രറി റൂമുകൾ, 6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാർട്ട്മെൻറ് നിർമ്മിച്ച 50 ലക്ഷം രൂപ ചെലവിൽ വി.എച്ച്.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പൺ ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, ഗേൾസ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചു. പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ചോർച്ച നേരിട്ടപ്പോൾ അതിനെ കവർ ചെയ്യുന്ന മറ്റൊരു മേൽക്കൂര നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു.

സ്കൂൾ കോഡ് 50029
സ്ഥലം പെരുവള്ളൂർ
സ്കൂൾ വിലാസം പെരുവള്ളൂർ പി.ഒ, കുണ്ടോട്ടി വഴി, മലപ്പുറം
പിൻ കോഡ് 673638
സ്കൂൾ ഫോൺ 0494-2434701
സ്കൂൾ ഇമെയിൽ ghsp73@gmail.com
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര

ചരിത്രം:

മലപ്പുറം ജില്ലയിൽ പെരുവള്ളൂർ പഞ്ചായത്തിലുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ. പെരുവള്ളൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ സ്ഥപനം. പെരുവള്ളൂർ, കണ്ണമംഗലം, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്.

1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം. പിന്നീട് പിന്നോക്കക്കാർ ഏറെയുള്ള പ്രദേശമായതു കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരി ഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി. ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽ നിന്നും നൽകി.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, ഹൈസ്കൂൾ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 19445
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം ജി.എച്ച്.എസ്.നെടുവ നെടുവ പരപ്പനങ്ങാടി മലപ്പുറം
പിൻ കോഡ് 676519
സ്കൂൾ ഫോൺ 0494-2415088
സ്കൂൾ ഇമെയിൽ ghsneduva@gmail.com
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പരപ്പനങ്ങാടി

ചരിത്രം:

പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.

1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തപ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.

സ്കൂൾ കോഡ് 50018
സ്ഥലം കെ. പുരം
സ്കൂൾ വിലാസം കെ.പുരം .പി.ഒ . താനൂർ, മലപ്പുറം
പിൻ കോഡ് 676307
സ്കൂൾ ഫോൺ 0494-25844682
സ്കൂൾ ഇമെയിൽ dghsstanur@gmail.com
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല താനൂർ

ചരിത്രം:

മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂൾ ,താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.

ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ജി. കെ ദേവധാർ എന്ന ഗോപാലകൃഷ്ണ ദേവധാർ 1921 കാലഘട്ടത്തിൽ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നൽകി. മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്‌കൂളാണ് 5000 വിദ്യാർത്ഥികളും 150-ൽ പരം അധ്യാപകരുമുള്ള, താനൂർ ദേവധാർ ഗവ. ഹയർസെക്കന്ററി സ്കൂളായി വളർന്നത് . 1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച DMRT ഹയർ എലമെന്ററി സ്കൂളിനെ 1952 ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും, ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരിക്കെ, 1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ദേവധാർ ഗവ.ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ. ഹൈസ്കൂൾ, ദേവധാർ ഗവ. ഹയർസെക്കന്ററി സ്കൂളായി മാറി. അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു.

സ്കൂൾ കോഡ് 19022
സ്ഥലം കല്പകഞ്ചേരി
സ്കൂൾ വിലാസം കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം
പിൻ കോഡ് 676551
സ്കൂൾ ഫോൺ 04942547069
സ്കൂൾ ഇമെയിൽ kalpakancherygvhss@gmail.com
സ്കൂൾ വെബ് സൈറ്റ് https://itclubgvhss.wordpress.com
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം

ചരിത്രം:

1938 ഒക്ടോബറിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ മൂപ്പൻമാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959-ൽ എലിമെന്ററി സ്കൂളായും 1960-ൽ മിഡിൽ സ്കൂളായും 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 19042
സ്ഥലം പേരശ്ശന്നൂർ
സ്കൂൾ വിലാസം പേരശ്ശന്നൂർ പി.ഒ, കുറ്റിപ്പുറം
പിൻ കോഡ് 679571
സ്കൂൾ ഫോൺ 0494-2609519
സ്കൂൾ ഇമെയിൽ ghssperassannur@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghssperassannur.blogspot.com/
വിദ്യാഭ്യാസ ജില്ല തിരൂ൪
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം

ചരിത്രം:

പേരശ്ശന്നൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്‌കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്‌കൂളിന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽ പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൗജന്യമായി 6 ഏക്കർ 20 സെന്റ് സ്ഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതൽ സ്കൂള് യു.പി വിഭാഗമായി പ്രവർത്തനം തുടങ്ങിയത് വിശാലമായ കുന്നിന് പുറത്താണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

സ്കൂൾ കോഡ് 19062
സ്ഥലം പുറത്തൂർ
സ്കൂൾ വിലാസം പുതുപ്പള്ളി, മലപ്പുറം
പിൻ കോഡ് 676102
സ്കൂൾ ഫോൺ 0494-2563434
സ്കൂൾ ഇമെയിൽ hspurathur@gmail.com
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മലപ്പുറം

ചരിത്രം:

1972 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്. 1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്‌കൂളിന് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 19043
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം മൂക്കുതല
പിൻ കോഡ് 679575
സ്കൂൾ ഫോൺ 0494-2651100
വിദ്യാഭ്യാസ ജില്ല തിരൂര്
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല എടപ്പാൾ