പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂടുതൽ കെട്ടിടങ്ങൾ നിർമാണത്തിലേക്ക് കടന്നു.കഴിഞ്ഞ ദിവസം നിലമ്പൂർ മണ്ഡലത്തിലെ GHSS എടക്കര, GHSS മൂത്തേടം എന്നിവക്ക് കൂടി നിലമ്പൂർ MLA ശ്രീ പി.വി.അൻവർ തറക്കല്ലിട്ടു.ഇതോടെ 3 കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനം ആരംഭിച്ച കെട്ടിടങ്ങളുടെ എണ്ണം 19 ആയി.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന 16 കെട്ടിടങ്ങളാണ് ഉള്ളത്.ഇതിൽ രണ്ടെണ്ണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. താനൂർ ദേവതാർ പണി പൂർത്തിയായി.ഉടൻ ഉദ്ഘാടനം ചെയ്യും.3 കോടി രൂപ ചെലവിൽ നിർമ്മിച്ച GHSS മാറഞ്ചേരി പണി പൂർത്തിയക്കി ഉദ്ഘാടനം ചെയ്തു. വണ്ടൂർ GHSS ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും