മലപ്പുറം ജില്ലയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി, 3 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനമാരംഭിച്ച 33 സ്കൂളുകളിലെ അക്കാദമിക നിലവാരം ഉയർത്തി അന്താരാഷ്ട്ര തലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാല മലപ്പുറംD DE കുസുമം ഉത്ഘാടനം ചെയ്തു.DP 0 ടി.രത്നാകരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറംDE0 ശശി പ്രഭ മുഖ്യ അതിഥിയായിരുന്നു.എം മണി സ്വഗതവും ഡയറ്റ് സീനിയർ ലക്ചറർ മുസ്തഫ നന്ദിയും പറഞ്ഞ ശിൽപ്പശാലയിൽ മിഷൻ സംസ്ഥാന ടീമംഗം ഡോ.രതീഷ് കാളിയാടൻ ശിൽപ്പശാല നയിച്ചു. ഡയറ്റ് ലക്ചറർമാരായ ഗോപി പുതുക്കാട്, നിഷ എന്നിവർ നേതൃത്വം നൽകി.