എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഒരു ദശാബ്ദത്തിലേറെക്കാലം സംസ്ഥാനത്ത് ഐസിടി വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ KITE നെ ആണ് ഈ പദ്ധതിയുടെ നിർവഹണത്തിനായും ചുമതലപ്പെടുത്തിയിരിക്കുന്നത്.

4775 സ്കൂളുകൾക്ക് 493.50 കോടി രൂപ ചിലവിൽ KITE തയാറാക്കിയ ഹൈടെക് സ്കൂൾ പരിപാടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് എല്ലാ സർക്കാർ പദ്ധതികളും നിരീക്ഷിക്കുന്ന KIIFB അംഗീകരിച്ചിട്ടുണ്ട്.
എല്ലാ ക്ലാസ് റൂമിലും ലാപ്‌ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, വൈറ്റ്ബോർഡ്, സൗണ്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ഹൈ-ടെക് ഐടി ലാബിലും യു.പി.എസ്, മൾട്ടിഫങ്ക്ഷൻ പ്രിന്റേഴ്സ്, എൽസിഡി ടി.വി., എച്ച് ഡി ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. സ്കൂളുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചു. ഐടി ലാബുകളും ക്ലാസ്റൂമുകളും ലാബിലെ ഒരു സെന്റർ സെർവിലൂടെ നെറ്റ്വർക്ക് വഴി ബന്ധിപ്പിക്കുക വഴി, ഇത് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുവദിക്കും. ഹൈ സ്പീഡ് ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

പൊതു വിദ്യാലയങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിന് തെരഞ്ഞെടുത്ത 1000 ഹയർ സെക്കണ്ടറി വിദ്യാലയങ്ങള്‍ (സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌ നഗരസഭകൾക്കും പ്രാതിനിധ്യം നല്കിയുള്ള 1000 ഹയർ സെക്കണ്ടറി വിദ്യാലയങ്ങള്‍) “ഹൈടെക്” ആക്കുകയാണ് പദ്ധതി ലക്ഷ്യം. 

പദ്ധതി ലക്ഷ്യങ്ങൾ

  • തെരഞ്ഞെടുത്ത 1000 ഹയർ സെക്കണ്ടറി വിദ്യാലയങ്ങള്‍ “Hub”കളായും അതിന്റെ ചുറ്റിലും ഉള്ള മറ്റു പൊതു വിദ്യാലയങ്ങള്‍ “Spoke” കളായും കണ്ട് 2017 ജൂണ്‍ മുതല്‍ 2021 മാർച്ച് വരെയുള്ള ICT ഉപയോഗിച്ചുള്ള പഠന ബോധന പ്രവർത്തനങ്ങൾ.
  • ‘മിഷന്‍ ലക്ഷ്യങ്ങള്‍’ 4 അക്കാദമിക വർഷങ്ങൾക്കുള്ളിൽ നേടിയെടുക്കാവുന്ന രീതിയില്‍ ഓരോ ക്ലാസ്സിലെയും പഠന ബോധന പ്പ്രവർത്തനങ്ങളിൽ സാമൂഹ്യ സാമ്പത്തിക സംസ്കാരിക വ്യത്യാസങ്ങളില്ലാതെ വിഭിന്ന ശേഷിക്കാരായ കുട്ടികളെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ വിഷ്വൽ ഓഡിയോ കൈനെസ്തേറ്റിക്–(Visual Audio Kinesthetic -VAK) അനുഭവങ്ങൾ നൽകുന്ന രീതിയിൽ ഐസിടി സംവിധാനത്തിന്റെ സഹായത്തോടെ ഒരു പഠനരീതി ആവിഷ്കരിച്ച് നല്കുന്നു.
  • എല്ലാ വിദ്യാലയങ്ങളിലും ഈ അക്കാദമിക പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരു “സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൽപ്പെടുത്തി 5 വർഷത്തിനകം വികസിപ്പിക്കും.
  • വിദ്യാലയങ്ങളുടെ ഭരണപരമായ എല്ലാ ചുമതലകളും മിഷന്‍ ചെയർമാന്റെ നേതൃത്വത്തില്‍ DPI, DHSE, VHSE സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കും. മിഷന്‍ ലക്ഷ്യങ്ങളായ അക്കാദമിക ഗുണനിലവാര പ്രവര്ത്തഷനങ്ങള്‍ മിഷന്‍ ചെയർമാന്റെ മേല്‍ നോട്ടത്തില്‍ SCERT, SSA, RMSA, SIEMAT, SIET, IT@School എന്നിവയുടെ സംയോജിച്ചുള്ള പ്രവർത്തനത്തിലൂടെ സമയ ബന്ധിതമായി ആസൂത്രണം ചെയ്ത് നിർവഹിക്കും. ഇതിനെ സംസ്ഥാന തലത്തില്‍ രൂപപ്പെടുത്തുന്ന MIS വഴി മോണിറ്റര്‍ ചെയ്യും.
  • ഹയർസെക്കണ്ടറി പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിക്കും അവനവന്റെ അഭിരുചി മേഖലയില്‍ തൊഴില്‍ ലഭ്യതക്കാവശ്യമായ തൊഴില്‍ പരിശീലനത്തിനും സംരംഭകത്വ ശേഷി വികസനത്തിനും പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കും.
  • സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സംയോജിതവും ഏകോപിതവുമായ ഒരു പ്രവർത്തനത്തിലൂടെ 2021 മാർച്ച് ‌ മാസത്തോടെ സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളെയും നേരത്തെ നിർവ്വചിച്ച മിഷൻ ലക്ഷ്യങ്ങളിലെത്തിക്കുന്നതിനുള്ള സമയ ബന്ധിത പരിപാടിയായിരിക്കും ഇത്.

ഗുണഭോക്താക്കള്‍

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും താഴെപറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന 1000 ഹയർ സെക്കണ്ടറി വിദ്യാലയങ്ങള്‍ ആകും ഹൈടെക് വിദ്യാലയങ്ങള്‍.

  • എല്ലാ സർക്കാർ ഹയർ സെക്കണ്ടറി / VHSE വിദ്യാലയങ്ങളും
  • ഒരു പഞ്ചായത്തിനു കീഴില്‍ 1 മുനിസിപ്പാലിറ്റിക്കു കീഴില്‍ (15-20 വാർഡുകൾക്കു 1 വീതം) പരമാവധി 3 സ്കൂള്‍, കോർപറേഷനിൽ (15-20 വാർഡുകൾക്കു ഒന്ന് ) പരമാവധി 5 സ്കൂള്‍
  • തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ PTA, SMC, OSA എന്നിവയുണ്ടാകണം.
  • എയ്ഡഡ് വിദ്യാലയങ്ങൾ അപേക്ഷിക്കുന്നുവെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന പൊതു നിബന്ധനകള്‍ പാലിക്കാമെന്ന മാനേജരുടെ സമ്മതപത്രം ഉൾപ്പെടുത്തണം.
  • മിഷന്‍ തയ്യാറാക്കുന്ന ഒരു ഓൺലൈൻ അപേക്ഷാഫോം ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ 3 വർഷത്തെ പ്രവർത്തന മികവിന്റെയും കമ്മ്യൂണിറ്റി ഇൻവോൾവ്മെന്റ് പ്രോഗ്രാമുകളുടെയും അടിസ്ഥാനത്തിലാവും സ്കൂള്‍ തെരഞ്ഞെടുക്കുക. ജില്ലാതല മിഷനുകളാവും പ്രാഥമിക സ്കൂള്‍ തെരഞ്ഞെടുപ്പ് നടത്തുക. തർക്കങ്ങൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന മിഷനാകും.
  • തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍, ഹൈടെക് സ്കൂള്‍ “ Hub” ആയി അതിന്റെ “ Spoke” ആയി വരുന്ന LP,UP വിദ്യാലയങ്ങളിലെ കുട്ടികള്‍, രക്ഷകർത്താക്കൾ ഇവരായിരിക്കും പ്രാഥമിക ഗുണഭോക്താക്കള്‍.