സമഗ്ര ശിക്ഷ ഇടുക്കി, പീരുമേട് ബി.ആർ.സി നേതൃത്വം നൽകിയ ഇതര സംസ്ഥാന കുട്ടികളുടെ സ്കൂൾ പ്രവേശനോത്സവം ” സുന്ദർബാല” ബഹു.എം.എൽ.എ ശ്രീമതി E.S ബിജിമോളുടെ അഭാവത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി. ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അധ്യക്ഷയായി .3 സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവേശനത്തിന് എത്തിച്ചേർന്ന കുട്ടികളുടെ വോളണ്ടിയർമാരെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ആദരിച്ചു. ആശംസകൾ അറിയിച്ച് വണ്ടിപ്പെരിയാർ, കുമിളി വാർഡ് മെമ്പർമാർ, പീരുമേട് എ.ഇ.ഒ, സ്കൂൾ പ്രഥമാധ്യാപിക എന്നിവർ സംസാരിച്ചു.പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ ഇടുക്കിയുടെ തനത് പ്രോഗ്രാമായ STEP3 യുടെ തുടർച്ചയായാണ്  അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ 55 കുട്ടികൾക്ക്‌ ഇന്ന് (25/10/19) ഡൈമുക്ക് ലൂതറൻ എൽ.പി.സ്കൂളിൽ പ്രവേശനം നൽകിയത്‌. ജില്ലയിൽ അവശേഷിക്കുന്ന ഇത്തരം മുഴുവൻ കുട്ടികളേയും സ്കൂളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടെ അവസാന ഘട്ടത്തിലാണ്.