തൃശ്ശൂർ ജില്ലയിൽ ജി എച്ച് എസ് എസ് കട്ടിലപൂവ്വം സ്ക്കൂളിൽ പൊതു വിദ്യാഭ്യാസവകുപ്പ് പ്ലാൻ ഫണ്ട് 2 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഹയർസെക്കണ്ടറി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നവംബർ 12 ചൊവ്വാഴ്ച 3 മണിക്ക് ബഹു. കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ. രാജൻ നിർവഹിച്ചു. ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ മോഹൻ സ്വാഗതം ആശംസിച്ചു. മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സണ്ണി ചെന്നിക്കര, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ KAS, തൃശൂർ ജില്ലാ വിദ്യാകിരണം കോർഡിനേറ്റർ ശ്രീ. എൻ.കെ രമേഷ് , വാർഡ് മെമ്പർ ശ്രീമതി ജയ്മി ജോർജ്,പിടിഎ പ്രസിഡന്റ് ശ്രീ രാജേഷ് കെ ബി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. പൊതു മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി.റജീന പി.ജെ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. ഷാജൻ ബാബു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.