ബ്ലോക്ക് തല മിഷന്റെ ചുമതലകള്‍
- ബ്ലോക്ക് തലത്തില്‍ ഏകോപന/സംയോജന സാധ്യതകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന റിസോഴ്സ് ടീമിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
- ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനതല പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
- ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ സംയോജിപ്പിച്ചു നടത്തേണ്ട സംസ്ഥാനതല പദ്ധതികളും കേന്ദ്രാവിഷ്കൃത പദ്ധതികളും സംബന്ധിച്ച മാര്‍ഗ്ഗരേഖ, നിര്‍വ്വഹണ നിബന്ധനകള്‍ എന്നിവ തയ്യാറാക്കി പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സംയോജനം ഉറപ്പാക്കുക.
- മിഷന് പ്രവര്‍ത്തനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും, വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള പ്രായോഗിക ശുപാര്‍ശകള്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കുക.
ഗ്രാമ/മുനിസിപ്പാലിറ്റി/കോര്പ്പേറഷന് തല മിഷന്റെ ചുമതലകള്‍
- ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പ്രദേശത്തിന് വേണ്ടിയുളള പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
- വിവിധ വകുപ്പുകളുടേയും ഉദ്യോഗസ്ഥരുടെയും ഏജന്‍സികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
- മിഷന് പ്രവര്‍ത്തനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും, വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള പ്രായോഗിക ശുപാര്‍ശകള്‍ ഭരണ സമിതിക്ക് നല്‍കുക.
- മിഷന് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ച ജന പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നതിനും സാമൂഹ്യ – മത സംഘടനകള്‍, പ്രവാസികള്‍ തുടങ്ങി സമസ്ത ജന വിഭാഗങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ക്ക് രൂപം നല്‍കുക.
- അധിക വിഭവ സമാഹരണം (സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ) ഉറപ്പാക്കുക.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കർമ്മസേനകളുടെ ചുമതലകള്‍
- വിവരശേഖരണത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കുക.
- മിഷനുകളുടെ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ (Targets) വ്യക്തമായി നിര്‍ണ്ണയിക്കുക.
- ഗ്രാമപഞ്ചായത്ത് പ്രദേശത്തിനും നഗരസഭാ പ്രദേശത്തിനും വേണ്ടിയുളള പദ്ധതി തയ്യാറാക്കുക (ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് ഈ ചുമതല നിറവേറ്റേണ്ടത്).
- തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും സ്ഥാപനതല പദ്ധതി തയ്യാറാക്കി അവയെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ക്രോഡീകരിക്കുക.
- സംയോജിത പദ്ധതിയെ അടിസ്ഥാനമാക്കിയുളള പ്രോജക്ടുകള്‍ അതത് തലങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള ശുപാര്‍ശ നല്‍കുക.
- തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സാങ്കേതിക സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലാ തല കര്‍മ്മസേന മുഖേന സേവനം ലഭ്യമാക്കുക.
- മിഷന്റെ/തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഇടപെടല്‍ ആവശ്യമായി വരുന്ന വിഷയത്തില്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സമിതികളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുക.
- ജില്ലാ/സംസ്ഥാനതലങ്ങളില്‍ തീരുമാനം ആവശ്യമായി വരുന്ന സംഗതികളില്‍ അതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനം മുഖേന സമര്‍പ്പിക്കുക.
- മിഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യുക.
- മിഷന് സംബന്ധമായ വിവരങ്ങള്‍ യഥാസമയം ഭരണസമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുക.
- മിഷന് പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പു കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും ജില്ലാതല കര്‍മ്മ സേനക്കും ജില്ലാ ആസൂത്രണ സമിതിക്കും സമര്‍പ്പിക്കുക.