എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി ഉയർത്തുക. ഭൗതിക സാഹചര്യങ്ങള്‍ ആധുനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക് സൗകര്യങ്ങള്‍ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയർ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി എന്നീ വിദ്യാലയങ്ങളാണ് ഈ രീതിയില്‍ നവീകരിക്കുക.
ഈ പദ്ധതിയുടെ കീഴിൽ ലൈബ്രറികളും ലബോറട്ടറികളും ആധുനികവത്ക്കരിക്കും. ജൈവ-വൈവിധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികളെ മാത്രമല്ല, ബഹുജനങ്ങളെയും പഠിപ്പിക്കുവാന്‍ വേണ്ടി ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കിക്കൊണ്ട് ജൈവ-വൈവിദ്ധ്യ ഉദ്യാനങ്ങള്‍ നിർമ്മിക്കും.
ഭൗതികരംഗ വികസന പദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:
- ചുറ്റുമതിൽ, ഗേറ്റ്
- കളിസ്ഥലം
- ചിൽഡ്രൻസ് പാർക്ക്
- ക്ലാസ് മുറികൾ
- ഓഫീസിൽ മുറി
- സ്റ്റാഫ് മുറി
- വിശ്രമമുറി
- കംപ്യൂട്ടർ റൂം
- മൾട്ടീമീഡിയ റൂം
- ലൈബ്രറി
- അടുക്കള
- ഡൈനിങ് ഹാൾ
- അസ്സംബ്ലി ഹാൾ
- കുടിവെള്ള വിതരണം
- മാലിന്യ സംസ്കരണം
- ടോയ്ലെറ്റ്
- ലബോറട്ടറി