പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സർക്കാർ സ്കൂളുകളിൽ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി നല്കാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പ്രയത്നിക്കുന്നു. ഓരോ വിദ്യാലയത്തെയും അതിന്റെ നിലവിലുള്ള ശക്തി ആസൂത്രിതമായ ഇടപെടൽ നടത്തി മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുവാൻ പദ്ധതി ലക്ഷ്യമിടുന്നു.

അടിസ്ഥാനസൗകര്യ വികസനം ആദ്യഘട്ടം 1500ലധികം വിദ്യാലയങ്ങളിൽ നടപ്പിലാക്കി.
 
കിഫ്ബി സഹായത്തോടെ 
  • 141 വിദ്യാലയങ്ങൾക്ക് 5 കോടി 
  • 395 വിദ്യാലയങ്ങൾക്ക് 3 കോടി 
  • 444 വിദ്യാലയങ്ങൾക്ക് 1 കോടി 
  • പദ്ധതി വിഹിതത്തിലൂടെ 362 വിദ്യാലയങ്ങൾക്ക് കെട്ടിടങ്ങൾ 
  • നബാർഡ് സ്ട്രീമിൽ 52 വിദ്യാലയങ്ങൾക്ക് 104 കോടി 
  • എയ്ഡഡ് വിദ്യാലയങ്ങൾക്ക് ചാലഞ്ച് ഫണ്ട് 
ക്ലാസ്സ് മുറികളും സ്കൂളുകളും സാങ്കേതികവിദ്യാസൗഹൃദം ആയി.
  • 8 മുതൽ 12 വരെ 45,000 ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി.
  • 59,772 ലാപ്ടോപ്പുകൾ 
  • 43,422 മൾട്ടിമീഡിയ പ്രൊജക്ടറുകൾ 
  • 13,798 ബ്രോഡ്ബാൻഡ് കണക്ഷനുകൾ 
  • 4,578 DSLR ക്യാമറകൾ 
  • 4,206 ടെലിവിഷനുകൾ 
  • 4,576 വെബ്ക്യാമറകൾ
  • പ്രൈമറി വിദ്യാലയങ്ങളും ഈ അദ്ധ്യയന വർഷത്തോടെ ഹൈടെക് ആയി മാറുന്നു.