ആലപ്പുഴ
സ്ഥാപിതം | 01-06-1910 |
സ്കൂൾ കോഡ് | 34036 |
സ്ഥലം | ചേർത്തല |
സ്കൂൾ വിലാസം | ചന്തിരൂർ പി.ഒ, ചേർത്തല |
പിൻ കോഡ് | 688547 |
സ്കൂൾ ഫോൺ | 0478-2876666 |
സ്കൂൾ ഇമെയിൽ | 34036alappuzha@gmail.com |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
റവന്യൂ ജില്ല | ആലപ്പുഴ |
ഉപ ജില്ല | തുറവൂർ |
ചരിത്രം:
ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ. തനതായ പുരാതന സാംസ്കാരിക പൈതൃകം ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോ നാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
കിഴക്കും പടിഞ്ഞാറും കായലോളങ്ങൾ പുൽകുന്ന തീരദേശവും മദ്ധ്യത്തിൽ അൽപ്പം തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.
അറക്കൽ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയ പ്രസിദ്ധ തറവാടുകൾ ഭൂവുടമകഴിൽ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന പാറായി തരകൻമാരും അരൂർ കമ്പക്കാരും എടുത്തുപറയത്തക്ക ഭൂസ്വത്തുക്കൾക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകർഷകരും കാ൪ഷികമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും.
അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തിൽ ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളിൽ സൂചിപ്പിച്ചതുപോലെ വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം.
ഇത്തരത്തിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം. ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവർത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങൾക്കു ശേഷം എയ്ഡഡ് സ്കൂളായി പരിണമിക്കപ്പെട്ടു. ചെന്നുപറമ്പിൽ ബ്രാമണതറവാട്ടിൽ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്ന പണിക്കാം പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ. ചന്തിരൂർ കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ. മഹാരാജാവിന്റെ തിരുനാളിൽ അവിൽപൊതികളും മറ്റും നൽകി ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന ഓ൪മ്മകൾ അയവിറക്കുന്ന അന്നത്തെ വിദ്യാർത്ഥികളിൽ ചുരുക്കം ചില൪ ഇന്നും വിച്ചിരിപ്പുണ്ട്. ചന്തിരൂർ സർവീസ് സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള, ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു (ലിസ്റ്റ്അപൂ൪ണ്ണം). ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽ സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു.
1957-ൽ ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയിൽ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികൾ സ്വീകരിക്കുകയുണ്ടായി. അന്ന് എം.എൽ.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാൻ നാരായണ ഷേണായിയുടെ നേതൃത്തിൽ നൽകിയ നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു. തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാൻ നാരായണഷേണായി ഇന്ന് സ്കൂൾ പ്രവ൪ത്തിക്കുന്ന ഒരേക്കർ സ്ഥലം അൻപതു രൂപാ ക്രമത്തിൽ വിട്ടുകൊടുത്തു. കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി. ഇതോടെ യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാർ അംഗീകാരം നൽകി. സ൪ക്കാ൪ നടപടികൾ പൂ൪ത്തിയാക്കാൻ വന്ന കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യത്തിൽ കമ്യൂണിസ്റ്റ് നേതാവ് ശ്രീ സി.ജി.സദാശിവൻ ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്.
തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. കെ.വി.ദേവദാസ് സാ൪ നിയമിതനാകുന്നതോടെയാണ് സ്കൂൾ അപ്ഗ്രെയ്ഡിങ് പ്രവ൪ത്തനങ്ങൾ വീണ്ടും സജീവമാകുന്നത്. നാട്ടാരുടെ വികാരവും നാടിന്റെ പൊതുതാത്പര്യവും ഉൾക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങൾ നേതൃത്വപരമായി ഏറ്റെടുത്തു. ശ്രീ സി.എക്സ്. എബ്രഹാം കൺവീനറായി. ശ്രീ വി.എ.മുഹമ്മദ്, കുഞ്ഞുമുഹമ്മദ് സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണൻ ,വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മൻ മുതൽ പേരുള്ള ഒരു അപ്ഗ്രെയ്ഡിങ് കമ്മിറ്റിയും രൂപികരിച്ചു.
1968-ൽ അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് 68-ൽ എട്ടാം തരവും 69-ൽ ഒൻപതാം തരവും 70ൽ പത്താം തരവും അനുവദിക്കുന്നതോടെ ചന്തിരൂർ ഗവ :ഹൈസ്കൂൾ എന്ന പദവിയും ലഭിച്ചു ഇത്തരത്തിൽ സ്കൂൾ ഉയ൪ത്തപ്പെട്ടതിനു പിന്നിൽ ത്യാഗപൂ൪ണ്ണമായ പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്. സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടി വന്ന 5000 രൂപ സമാഹരിക്കുവാനും കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളും പിരിക്കുവാൻ തീരുമാനിച്ചു .എന്നാൽ ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു. തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുൻകൈയ്യെടുത്ത് ഗൗരിയമ്മ വഴി സർക്കാരിൽ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.
വീണ്ടും സ്കൂൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത് 1998ൽ ആണ് കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേ൪പ്പെടുത്താൻ ശ്രീ.ഇ.കെ.നായനാ൪ നേതൃത്വം കൊടുത്ത ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു. ഇതനുസരിച്ച് സ്കൂളിൽ പ്ളസ് ടൂ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ. സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു. ശ്രീ.പി.രവീന്ദ്രൻ പ്രസിഡന്റായിരുന്ന പി.റ്റി.എ കമ്മിറ്റി പ്രദേശത്തിന്റെ പ്രത്യേകതളും സ്കൂളിൽ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും വിവരിച്ചു നൽകിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി.എസ് സൂജാത കാണിച്ച പ്രത്യേക താത്പര്യത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്. കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു.
ജനകീയ ആസൂത്രണത്തിൽപെടുത്തി അനുവദിച്ച തുക ലഭിക്കുന്നതിന് ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു. ഇത്തരത്തിൽ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി.റ്റി.എ തീരുമാനിച്ചു. ഇതനുസരിച്ചു വിപുലമായി ഒരു ബഹുജനകൺവെൻഷൻ വിളിച്ചു ചേർത്ത് ശ്രീമാൻ വി.ബി. അബ്ദുൾ അസീസ് ചെയർമാനും ശ്രീ.പി.രവീന്ദ്രൻ കൺവീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങൾക്ക് ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയത്.
ഭൗതികസൗകര്യങ്ങൾ:
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ഥാപിതം | 1917 |
സ്കൂൾ കോഡ് | 34006 |
സ്ഥലം | കലവൂർ, ആലപ്പുഴ |
സ്കൂൾ വിലാസം | ജി.എച്ച്.എസ്.എസ്. കലവൂർ, കലവൂർ, പി.ഒ, ആലപ്പുഴ |
പിൻ കോഡ് | 688522 |
സ്കൂൾ ഫോൺ | 0477- 2292307 |
സ്കൂൾ ഇമെയിൽ | 34006alappuzha@gmail.com |
സ്കൂൾ വെബ് സൈറ്റ് | - |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
റവന്യൂ ജില്ല | ആലപ്പുഴ |
ഉപ ജില്ല | ചേർത്തല |
ചരിത്രം:
കലവൂർ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം. (വെർണാക്കുലർ മിഡിയം) സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോൾ അത് ന്യു.വി.എം.സ്ക്കൂളായി. കാട്ടുരിൽ നിലനിന്നിരുന്ന എം.എം. (മലയാളം മിഡിൽ) സ്കൂൾ കത്തിയ ശേഷം അത് ന്യൂ വി.എം. സ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും പടുത്തുയർത്തി കഴിഞ്ഞപ്പോൾ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകൾ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകൾ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം. പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 ൽ സ്വാതി തിരുനാൾ മഹാരാജാവ് നാഗർകോവിൽ ഒരു എൽ.എം.എസ് സെമിനാരി സന്ദർശിക്കുവാൻ ഇടയായി. അവിടെ അദ്ദേഹം ദർശിച്ച ഉയർന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും ലഭ്യമാക്കുവാൻ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴിൽ നിരവധി സർക്കാർ സ്ക്കൂൂളുകൾക്ക് തുടക്കമിട്ടു.
1865 ൽ ആംഗ്ലോ വെർണാക്കുലർ സ്ക്കൂളുകൾ നിലവിൽ വന്നു. വെർണാക്കുലർ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകൾ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ൽ എല്ലാ മതവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ മാരാരിക്കുളം വെർണാക്കുലർ മീഡിയം സ്ക്കൂള് സ്ഥാപിതമായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്.
കലവൂർ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെർണാക്കുലർ മീഡിയം സ്ക്കൂൾ. 1 മുതല് 4 വരെ ക്സാസ്സുകൾ പ്രവർത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാർ പലരും ഓർമ്മിക്കുന്നു. 317 \ 4 സർവ്വേ നമ്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കർ സ്ഥലം ഉൾക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറമ്പിൽ കൂട്ടുകുടംബ സ്വത്തായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിൽ നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാർ ഒത്തു ചേർന്ന് കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂൾ കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറിൽ ഒരേക്കർ സ്ഥലത്തേയ്ക്ക മാറ്റുവാൻ ശ്രമിച്ചു. അവിടെ തേക്കിൻ തൂണിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു മാരാരിക്കുളം ന്യൂ വേർണാക്കുലർ മീഡിയം സ്ക്കൂൾ. ഇക്കാലത്ത് കാട്ടൂർ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നു, ആ സ്ക്കൂൾ കത്തിപ്പോയി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾ അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് കലവൂർ സ്ക്കൂൾ മിഡിൽ സ്ക്കൂളാക്കി ഉയർത്തി. അന്നു മുതൽ കലവൂർ സ്ക്കൂൾ മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂളായി മാറി.
1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്. ആദ്യത്തെ പള്ളിക്കൂടം കാറ്റിൽ തകർന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയിൽ മറ്റൊരു ഓലഷെഡ്ഡ് നിർമിച്ചു. സ്ക്കൂൾ അതിൽ പ്രവർത്തിച്ചു. 1120 നോടടുപ്പിച്ച് ആ കെട്ടിടവും കാറ്റിൽ നിലം പൊത്തി. സ്ക്കൂൾ പ്രവർത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മാറ്റി. ഇക്കാലത്ത് കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിർമ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റിൽ നിലം പൊത്തിയ കെട്ടിടം അരമതിൽ കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടർന്നുള്ള പഠനം മിഡിൽ ക്ലാസ്സുകൾ എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകൾ കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവർത്തിച്ചിരുന്നു. ഹെഡ്മാസ്റ്റർ വേലിക്കകത്ത് നാരായണൻ ആയിരുന്നു.
ഓഫീസിൽ വടക്കോട്ടുള്ള വാതിലിന്റെ കിഴക്ക് ഭാഗത്തായി മുകളിൽ മാരാരിക്കുളം ന്യൂ മലയാളം മിഡിൽ സ്ക്കൂൾ എന്നു രേഖപ്പെടുത്തിയിരുന്നു. 1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയർച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോൻ ഒരു രാത്രിയിൽ ഇതു വഴി വരികയും ടോർച്ച് വെളിച്ചത്തിൽ ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാൽ കാര്യങ്ങൾ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂൾ കലവൂർ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച് എട്ടാം ക്ലാസ്സ് 1953 ലാണ് ആരംഭിക്കുന്നത്.
1956 ലാണ് ആദ്യത്തെ ബാച്ച് പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്. കലവൂർ സ്ക്കൂൾ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ്. വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്. അർപ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂർത്തങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.
ഭൗതികസൗകര്യങ്ങൾ:ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി 23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്.
സ്ഥാപിതം | 1859 |
സ്കൂൾ കോഡ് | 35018 |
സ്ഥലം | അമ്പലപ്പുഴ |
സ്കൂൾ വിലാസം | അമ്പലപ്പുഴ പി.ഒ, ആലപ്പുഴ |
പിൻ കോഡ് | 688561 |
സ്കൂൾ ഫോൺ | 04772272081,04772278181(hss),04772272581(vhss) |
സ്കൂൾ ഇമെയിൽ | govtmodelhssambalapuzha@gmail.com, 35018alappuzha@gmail.com |
സ്കൂൾ വെബ് സൈറ്റ് | - |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
റവന്യൂ ജില്ല | ആലപ്പുഴ |
ഉപ ജില്ല | അമ്പലപ്പുഴ |
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണിത്. തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാർശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി. ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്. കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പർശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിർത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ:മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.
സ്ഥാപിതം | 01-06-1896 |
സ്കൂൾ കോഡ് | 36028 |
സ്ഥലം | മാവേലിക്കര |
സ്കൂൾ വിലാസം | മാവേലിക്കര പി.ഒ, മാവേലിക്കര |
പിൻ കോഡ് | 690101 |
സ്കൂൾ ഫോൺ | 0479-2302453 |
സ്കൂൾ ഇമെയിൽ | govtgirlsmavelikara.girls@gmail.com |
സ്കൂൾ വെബ് സൈറ്റ് | - |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
റവന്യൂ ജില്ല | ആലപ്പുഴ |
ഉപ ജില്ല | മാവേലിക്കര |
ചരിത്രം:
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായി തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു. മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ രാജരാജവർമ്മയോടുള്ള ആദരസൂചകമായി 1993-ൽ ഈ സ്കൂളിന് ഏ. ആർ രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ:
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ 44 ക്ലാസ്സ്മുറികളോടു കൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ഥാപിതം | 5-06-1952 |
സ്കൂൾ കോഡ് | 36030 |
സ്ഥലം | മുളക്കുഴ |
സ്കൂൾ വിലാസം | മുളക്കുഴ പി.ഒ, ആലപ്പുഴ |
പിൻ കോഡ് | 689505 |
സ്കൂൾ ഫോൺ | 0479-2468547 |
സ്കൂൾ ഇമെയിൽ | gvhssmulakuzhachengannur@gmail.com |
സ്കൂൾ വെബ് സൈറ്റ് | http://gvhssmulakuzha.org.in |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
റവന്യൂ ജില്ല | ആലപ്പുഴ |
ഉപ ജില്ല | ചെങ്ങന്നൂർ |
ചരിത്രം:
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻഡ് പ്രൈമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറി. തുടർന്ന് 2000-ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.