കോട്ടയം

സ്കൂൾ കോഡ് 31086
സ്ഥലം പാലാ
സ്കൂൾ വിലാസം പാല പി ഒ, കോട്ടയം
പിൻ കോഡ് 686575
സ്കൂൾ ഫോൺ 04822211056, 04822 200025
സ്കൂൾ ഇമെയിൽ ghsspala@gmail.com
വിദ്യാഭ്യാസ ജില്ല പാലാ
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല പാല

ചരിത്രം:

പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് എം.ജി.ജി.എച്ച്.എസ്സ്. എസ്സ്. പാലാ. 1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1869 ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഏതാണ്ട്‍ 140‍ വർഷങ്ങൾ മുൻപ്‍ 1869-ൽ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. 1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തി. ഈ സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നം പർ 3451/2014/പൊ.വി.വ., തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ:

ചരിത്രം:

മഹാത്മജിയുടെയും ശ്രീനാരായണ ഗുരുദേവന്റെയും പാദസ്പർശം കൊണ്ടും നവോഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിന്റെ ഗരിമകൊണ്ടും ലോകം മുഴുവൻ പ്രസിദ്ധമാണ് വൈക്കം നഗരം. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരുമാക്കി മാറ്റുന്നതിനായി 1892 ൽ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുന്നാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട് വൈക്കത്ത് ഒരു ഇംഗ്ലീഷ് സ്‌കൂൾ അനുവദിച്ചു. അന്ന് വഞ്ചിശമംഗളം കേട്ടുണർന്ന ആ വിദ്യാലയം ഇന്നും രാജപ്രൗഢിയോടെ വൈക്കത്ത് തെക്കേനടയിൽ കുടികൊള്ളുന്നു.

കേരളനവോഥാനപ്രവർത്തകനും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരനായ പി. കൃഷ്ണപിള്ളയുടെ ജന്മനാട്ടിലാണ് സ്കൂൾ നിലനിൽക്കുന്നത്. സദ്ഭാവന യാത്രയ്‌ക്കെത്തിയ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ സ്കൂൾ ഗ്രൗണ്ടിലാണ്. വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്രസമരപ്രവർത്തനത്തിനു ഇറങ്ങിപ്പുറപ്പെടുന്നത് ഈ സ്കൂളിൽ നിന്നാണ്. ഇങ്ങനെ അനവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച സ്കൂൾ 125 പിന്നിട്ട അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയാണ്.

മലയാളസാഹിത്യത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജ്ഞാനപീഠം ജേതാവ് തകഴി ശിവശങ്കരപിള്ളയും ബേപ്പൂർ സുൽത്താൻ പദ്മശ്രീ വൈക്കം മുഹമ്മദ് ബഷീറും, വൈക്കം ചന്ദ്രശേഖരൻ നായരും ഈ കലാലയത്തിലെ സന്തതികളിലാണ്. ജസ്റ്റിസ് ശങ്കരനാരായണ അയ്യർ, മുൻമന്ത്രി ബിനോയ് വിശ്വം, മുൻ എം.എൽ.എ. മാരായ എം. കെ. കേശവൻ, പി. നാരായണൻ, ശ്രീ.കെ.അജിത് അറിയപ്പെടുന്ന ന്യൂറോളജിസ്റ് ഡോക്ടർ പരമേശ്വരൻ, പ്രശസ്ത അർബുദരോഗചികിത്സാ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അഡ്വ.എൻ.നഗരേഷ് ഉൾപ്പെടെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വവിദ്യാർഥികളായ വിശിഷ്‌ഠവ്യക്തികൾ അനവധിയുണ്ട്.

രാജഭരണകാലത്ത് ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേയറ്റമായ കണ്ടനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക ഇംഗ്ലീഷ് സ്കൂൾ ആയിരുന്നു ഇത്. 85 ൽ അധികം വിദ്യാർഥികൾ ഒരു ക്ലാസ്സിൽ പഠിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500 ലധികം വിദ്യാർഥികളാവുമ്പോൾ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബർ 10 നാണു ബോയ്‌സ് സ്‌കൂളും ഗേൾസ് സ്കൂളുമായി മാറിയത്. മെട്രിക്കുലേഷൻ ആരംഭിച്ച വർഷം കണക്കാക്കി 1986 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു. ഇതനുസരിച്ച് 1892 ൽ മെട്രിക്കുലേഷൻ ആരംഭിച്ചതായി കരുതണം. 1992 ൽ സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

യു.പി. വിഭാഗത്തിൽ 5 മുതൽ 7 വരെ ഓരോ ഡിവിഷനിലായി 49 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസ്സുകളിൽ 6 ഡിവിഷനിലായി 200 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 ബാച്ചുകളിലായി 468 കുട്ടികളും പഠിക്കുന്നു. ആകെ 717 കുട്ടികൾ ഇവിടെ നിലവിൽ പഠിക്കുന്നു. യു.പി, എച്ച് എസ് വിഭാഗങ്ങളിലായി 13 അധ്യാപകരും 4 അനധ്യാപകരും ഹയർ സെക്കണ്ടറി തലത്തിൽ 24 അധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റന്റും ഉണ്ട്.

സ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസുകൾ ആക്കുകയും ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലാംഗ്വേജ് ലാബ്, ഗണിത ലാബ്, എന്നിവ നിർമ്മിക്കുകയും സ്കൂൾ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്കോടുകൂടി നവീകരിക്കുകയും ബാസ്കറ്റ്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഷട്ടിൽ കോർട്ട് എന്നിവ സജ്ജമാക്കുകയും ചെയ്യുന്നതിലൂടെ വൈക്കം നഗരത്തിനും കേരളത്തിനാകമാനവും അഭിമാനമാർന്ന ഒരു നിലയിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയും.

സ്കൂൾ കോഡ് 33052
സ്ഥലം ചെങ്ങളം
സ്കൂൾ വിലാസം ചെങ്ങളം സൗത്ത് പി.ഒ, കോട്ടയം
പിൻ കോഡ് 686022
സ്കൂൾ ഫോൺ 0481-2524828
സ്കൂൾ ഇമെയിൽ chengalamschool@gmail.com
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം വെസ്റ്റ്

ചരിത്രം:

1916-ൽ ആരംഭിച്ചു. 1980-ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. തുടർന്ന് 2002-ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

 
സ്കൂൾ കോഡ് 33030
സ്ഥലം കാരാപ്പുഴ
സ്കൂൾ വിലാസം ഗവ.എച്ച്.എസ്സ്.എസ്സ് കാരാപ്പുഴ, കാരാപ്പുഴ P.O, കോട്ടയം
പിൻ കോഡ് 686003
സ്കൂൾ ഫോൺ 0481-2582936
സ്കൂൾ ഇമെയിൽ ghskarapuzha@gmail.com
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം വെസ്റ്റ്

ചരിത്രം:

കോട്ടയം മുനിസിപ്പാലിറ്റിയിൽ, പട്ടണത്തിന്റെ പപടിഞ്ഞാറ് ഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽ തലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ. ഹയർസെക്കൻറി സ്കൂൾ. 1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു. നാട്ടുകാരുടെ ആത്മാർഥമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. വേളൂർ സർക്കാർ മിഡിൽസ്കൂൾ, എരുത്തിക്കൽ സി.എം.എസ് മിഷ്യൻ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയിൽ സാധാരണക്കാർക്ക് പഠിക്കുവാൻ വിദ്യാലയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാധാരണക്കർക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കൽ കുടുംബത്തിലെ കാരണവരായ ശ്രീ. ഗോവിന്ദപ്പിള്ള പ്രവർത്യാരുടെ ശ്രമഫലമായി 112 വർഷങ്ങൾക്കു മുൻപ് കൊല്ലവർഷം 1070 ആം ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സർവ്വതോന്മുഖമായി വളർന്ന് ഹയർ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂർ ശ്രീ. ശങ്കരപ്പിള്ള, കിളിരൂർ ശ്രീ. കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.

ആദ്യത്തെ ഹെഡ്മാസ്റ്റർ കിളിരൂർ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു. കൽത്തൂണിന്മേൽ ഓലമേൽക്കൂരയോടുകൂടി പ്രവർത്യാർ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവർത്യാർ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരുന്നു. കൊല്ലവർഷം 1090-ൽ ആണ് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സർക്കാർ പുറമ്പോക്കു സ്ഥലത്തിൽ അറയ്ക്കൽ പരേതനായ ശ്രീ. കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങൾ പണിയിച്ചു കൊടുത്ത കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽ 2558 ആം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനൽകിക്കൊണ്ട് ഗവൺമെന്റ് ഏറ്റെടുത്തു.

1914 നവംബർ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാർട്ടുമെന്റിനു വേണ്ടി കിളിരൂർ എൽ.ജി.ഇ.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ.ഐ.പരമേശ്വരൻപ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂൾ റെക്കാർഡുകളിൽനിന്ന് മനസ്സിലാക്കുന്നു. കാരാപ്പുഴ കരയോഗം, നായർപരസ്പര സഹായസംഘം, കോട്ടയം നായർ സമോജം, രാമവർമ്മ യൂണിയൻ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ സ്കൂൾ സ്ഥാപിക്കുന്നതിനും സ്കൂളിന്റെ വളർച്ചയ്ക്കും വേണ്ട നേതൃത്വവും സഹായ സഹകരണങ്ങളും നൽകി. തുടർന്ന് നാലാം ക്ലാസ്സു വരെ ആയിത്തീർന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നായി. 24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/8/1121 ൽ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂൾ കോമ്പൗണ്ടിന്റെ വിസ്തീർണ്ണം 66 സെന്റായി വർദ്ധിച്ചു. 1950 ൽ മലയാളം, ഇംഗ്ലീഷ് മിഡിൽ സ്കൂളുകൾ തമ്മിൽ വ്യത്യാസം ഇല്ലാതെ ആയതിനാൽ കാരാപ്പുഴ മിഡിൽസ്കൂൾ എന്ന പേര് സ്കൂളിനു ലഭിച്ചു. സ്കൂൾ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്നു കാണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നൽകി.

1961 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി തീരുമാനമായി. 1966 ൽ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂർണ്ണ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവൻനായർ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ൽ സ്കൂളിനോടനുബന്ധിച്ച് ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പുഴ ഗവൺമെന്ററ് ഹയർ സെക്കന്ററി സ്കൂൾ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടർച്ചയായി എട്ടുവർഷം എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം നേടുന്നു. കലാകായികമത്സരങ്ങളിലും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുന്നു.

സ്കൂൾ കോഡ് 33072
സ്ഥലം പുതുപ്പള്ളി
സ്കൂൾ വിലാസം പുതുപ്പള്ളി പി.ഒ, കോട്ടയം
പിൻ കോഡ് 686011
സ്കൂൾ ഫോൺ 0481-2352622
സ്കൂൾ ഇമെയിൽ stgeorgesgovtghspplly@gmail.com
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം

ചരിത്രം:

1917ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍1931ൽ ഹൈസ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 33016
സ്ഥലം തൃക്കൊടിത്താനം
സ്കൂൾ വിലാസം തൃക്കൊടിത്താനം.പി. ഒ, ചങ്ങനാശ്ശേരി കോട്ടയം
പിൻ കോഡ് 686105
സ്കൂൾ ഫോൺ 0481-2441072
സ്കൂൾ ഇമെയിൽ 33016swiki@gmail.com
സ്കൂൾ വെബ് സൈറ്റ് http://www.ghsstkdm.in
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ചങ്ങനാശ്ശേരി

ചരിത്രം:

ഭൗതികസൗകര്യങ്ങൾ:

  • ഡിജിറ്റൽ ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ
  • കമ്പ്യൂട്ടർ ലാബുകൾ
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
  • സയൻസ് ലാബ്
  • കൗൺസിലിങ് ക്ലാസ്സുകൾ
  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
  • വിശാലമായ കളിസ്ഥലം
  • 'ഫുട് ബോൾ കോർട്ട്'
സ്കൂൾ കോഡ് 32051
സ്ഥലം പൊൻകുന്നം
സ്കൂൾ വിലാസം പൊൻകുന്നം പി.ഒ, കോട്ടയം
പിൻ കോഡ് 686506
സ്കൂൾ ഫോൺ 0482-8221017
സ്കൂൾ ഇമെയിൽ kply32051@yahoo.co.in
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കാഞ്ഞിരപ്പള്ളി

ചരിത്രം:

1957-ൽ കെ.വി.ഹൈസ്കൂൾ സമരത്തെതുടർന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാർഥികളെയും സംരക്ഷിക്കാൻ അന്നത്തെ വിദ്യാഭ്യസമന്ത്രി മുണ്ടശ്ശേരീ മാസ്റ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം നിലവിൽ വന്ന ഈ സ്കൂൾ വമ്പിച്ച ജനകീയ സഹകരണത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ:

1957-ൽ കേവലം ഓലഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് വളർന്നു വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. ഹൈസ്കൂൾ, വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികൾ പഠിക്കുന്നു.