കണ്ണൂർ

സ്കൂൾ കോഡ് 13105
സ്ഥലം കരിവെള്ളൂർ
സ്കൂൾ വിലാസം കരിവെള്ളൂർ പി.ഒ, പയ്യന്നൂർ
പിൻ കോഡ് 670521
സ്കൂൾ ഫോൺ 04985 260010
സ്കൂൾ ഇമെയിൽ avsghss.kvr@gmail.com
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല ക​ണ്ണൂർ
ഉപ ജില്ല പയ്യന്നൂർ

ചരിത്രം:

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ നഗരത്തിൽ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലെ കരിവെള്ളൂർ വില്ലേജിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

സ്കൂൾ കോഡ് 13035
സ്ഥലം ചെറുതാഴം
സ്കൂൾ വിലാസം
പിൻ കോഡ് 670303
സ്കൂൾ ഫോൺ 04972802100
സ്കൂൾ ഇമെയിൽ GOVTHSSCHERUTHAZHAM@GMAIL.COM
സ്കൂൾ വെബ് സൈറ്റ് WWW.CHERUTHAZHAMSCHOOL.BLOGSPOT.COM
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല മാടായി

ചരിത്രം:

1913 ലാണ് ചെറുതാഴം സ്കൂൾ നിലവിൽ വന്നത്. മുക്കോലകത്ത് മുഹമ്മദിന്റെ പീടിക വരാന്തയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ചിറക്കൽ തമ്പുരാൻ താലൂക്ക് പ്രസി‍ഡണ്ടായ കാലത്ത് ഇദ്ദേഹത്തിന്റെ കാര്യസ്ഥൻ കണ്ടകുഴി ഇല്ലത്തെ നമ്പൂതിരി അദ്ദേഹത്തിന്റെ വക പളളിയാർ മൊട്ട എന്നു പേരുളള കുന്നിൻ മുകളിൽ ഒരു കെട്ടിടം പണിത് സ്കൂൾ അവിടെക്ക് മാറ്റി. സ്കൂൾ പിന്നീട് ചെമ്മഞ്ചേരി കേളപ്പൻ നമ്പ്യാർ വാങ്ങുകയും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1975 ന് ശേഷം യു പി സ്കൂളായി മാറുകയും ചെയ്തു. 1980 ൽ നായനാർ സർക്കാരിന്റെ കാലത്ത് ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിന്റെ ഭാഗമായി ഹൈസ്കൂൾ ആയി മാറി. ഇതിനും നാട്ടുകാരാണ് കെട്ടിടം പണിത് കൊടുത്തത്. ഇന്ന് നല്ല കെട്ടിട സൗകര്യം ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറി. ഫാ: എം.എൽ സുക്കോൾ ആണ് സ്കൂൾ നിലനില്ക്കുന്ന സ്ഥലം നല്കിയത്.

ഭൗതികസൗകര്യങ്ങൾ:

5.6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാസൗകര്യത്തിനായി രണ്ട് ബസ്സൂകളുണ്ട്. വിശാലമായ ഔട്ട് ഡോർ ഓഡിറ്റോറിയം ഉണ്ട്.

സ്കൂൾ കോഡ് 13086
സ്ഥലം കുറുമാത്തൂർ
സ്കൂൾ വിലാസം കുറുമാത്തൂർ പി.ഒ
പിൻ കോഡ് 670142
സ്കൂൾ ഫോൺ 04602224701
സ്കൂൾ ഇമെയിൽ gvhsskmr@gmail.com
സ്കൂൾ വെബ് സൈറ്റ് vhsskurumathur.blogspot.com
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂ൪
ഉപ ജില്ല തളിപ്പറമ്പ നോ൪ത്ത്

ചരിത്രം:

1981 ൽ അനുവദിച്ച കുറുമാത്തൂർ ഗവ. ഹൈസ്കൂൾ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവർത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളിൽ നിന്ന് സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവർത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ക്ലാസുകൾ പൊക്കുണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു. രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ൽ പുറത്തിറങ്ങി. കരിമ്പം, പന്നിയൂർ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തിൽ തന്നെയാണ് സ്കൂളിന് വൊക്കേഷണൽ ഹയർസെക്കന്ററി കോഴ് സ് (അഗ്രിക്കൾച്ചർ) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂർണ്ണ സഹകരണം സ്കൂളിന്റെ വളർച്ച ത്വരിതപ്പെടുത്തി.

2014-15 വർഷത്തിൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി. ആരംഭത്തിൽ കൊമേഴ്സ് ബാച്ചും 2015-16 വർഷത്തിൽ സയൻസ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂൾ വളർച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നിലവാര വർദ്ധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി 4 വർഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു. 2015 ലെ എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ സംസ്ഥാനതലം വരെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

 
സ്കൂൾ കോഡ് 13020
സ്ഥലം വളപട്ടണം
സ്കൂൾ വിലാസം വളപട്ടണം, കണ്ണൂർ
പിൻ കോഡ് 670010
സ്കൂൾ ഫോൺ 04972778041
സ്കൂൾ ഇമെയിൽ ghssv09@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghssv09.org.in
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി

ചരിത്രം:

മനുഷ്യരാശിയുടെ നന്മയ്ക്കും നല്ല നാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ സി.എച്ച്. മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം വളപട്ടണം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം. 1906-07 കാലത്ത് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന് ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും ഉണ്ട്. രണ്ട് കംമ്പ്യൂട്ടർലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 13016
സ്ഥലം കണ്ണൂർ
സ്കൂൾ വിലാസം തോട്ടട പി.ഒ, കണ്ണൂർ
പിൻ കോഡ് 670007
സ്കൂൾ ഫോൺ 04972835996
സ്കൂൾ ഇമെയിൽ ghssthottada@gmail.com
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ

ചരിത്രം:

1974 മെയിൽ സ്കൂൾ സ്ഥാപിതമായി. ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 13062
സ്ഥലം കണ്ണൂർ
സ്കൂൾ വിലാസം പെരളശ്ശേരി ഏ കെ ജി സ്മാരക ജി എച്ച് എസ്സ് എസ്സ്
പിൻ കോഡ് 670-622
സ്കൂൾ ഫോൺ 04972 827725
സ്കൂൾ ഇമെയിൽ akgsghss@gmail.com
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ സൗത്ത്

ചരിത്രം:

ഭൗതികസൗകര്യങ്ങൾ:

പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്. സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളും, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.

സ്കൂൾ കോഡ് 14009
സ്ഥലം ചിറക്കര
സ്കൂൾ വിലാസം ചിറക്കര പി.ഒ, തലശേരി
പിൻ കോഡ് 670104
സ്കൂൾ ഫോൺ 0490-2323028
സ്കൂൾ ഇമെയിൽ ghsschirakkara@gmail.com
വിദ്യാഭ്യാസ ജില്ല തലശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തലശേരി
ചരിത്രം:

1948 ൽ ബ്രെണ്ണൻ കോളെജ് ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടപ്പോൾ ഇന്ററ് മീഡീയറ്റ് ൿളാസ്സുകളൊട് ചേർന്നുണ്ടായിരുന്ന ബ്രെണ്ണൻ സ്കൂൾ ചിറക്കരയിലേക്കു മാറ്റപ്പെട്ടു. അങനെയാണു ചിറക്കര സ്കൂൾ ആരംഭിക്കുന്നത്.തലശ്ശേരി നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി തലശ്ശേരി-കൂത്തുപറമ്പ് റോഡിനരികെയാണ്‌ ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.എട്ട് മുതൽ പത്ത് വരെ ഹൈസ്ക്കൂൾ വിഭാഗവും,ഹൈയ്യർ സെക്കന്ററി വൊക്കേഷണൽഹയ്യർ സെക്കന്ററി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

സ്ഥാപിതം 01-06-1966
സ്കൂൾ കോഡ് 14044
സ്ഥലം പാട്യം
സ്കൂൾ വിലാസം പത്തായക്കുന്ന് പി.ഒ, കണ്ണൂർ
പിൻ കോഡ് 670619
സ്കൂൾ ഫോൺ 0490-2364338
സ്കൂൾ ഇമെയിൽ ghsspattiam@yahoo.com
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കൂത്തുപറംബ ‌

ചരിത്രം:

ഭൗതികസൗകര്യങ്ങൾ:

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 14023
സ്ഥലം ചിറ്റാരിപ്പറമ്പ്
സ്കൂൾ വിലാസം ചിറ്റാരിപറമ്പ്. പി.ഒ, കണ്ണൂർ
പിൻ കോഡ് 670650
സ്കൂൾ ഫോൺ 0490 2300 440
സ്കൂൾ ഇമെയിൽ ghsschittariparamba@gmail.com
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കൂത്തുപറമ്പ്

ചരിത്രം:

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ:

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.