2017-18 അക്കാദമിക വര്‍ഷത്തില്‍ എല്ലാ സ്കൂളുകളും തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍പ്ലാനുകളെ പ്രായോഗികമായ ആക്ഷന്‍ പ്ലാനുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങൾ

  • 2018 – 19 അക്കാദമിക വർഷം മികവിന്റെ വർഷമാക്കി മാറ്റുന്നതിന് സഹായകമായ വിധം അക്കാദമിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾക്ക് അനുഗുണമായ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്കുക
  • വിദ്യാഭ്യാസ രംഗത്ത് വിവിധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൃത്യമായ നേട്ടം ഉറപ്പാക്കുന്ന വിധം നടപ്പിലാക്കുന്നതിന് ദിശാബോധം നൽകുക
  • പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഓരോ തലത്തിലും നടത്തേണ്ട അക്കാദമിക പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ നൽകുക.
  • പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഓരോന്നിന്റെയും ലക്‌ഷ്യം നേടുന്നുവെന്നുറപ്പാക്കുന്നതിനുമായ മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക
  • എല്ലാ തലങ്ങളിലുമുള്ള വിഭവവിനിയോഗം കാര്യക്ഷമമാക്കുന്നതിന് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രയോജനപ്പെടുത്തുക.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അക്കാദമികതലം സംബന്ധിച്ച് സമൂഹത്തിന് ധാരണ പകരുക.