ഭൗതിക സൗകര്യവികസന കാര്യങ്ങളിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ സമയബ ന്ധിതമായി പൂർത്തീകരിക്കൽ. ഇനിയും ആവശ്യങ്ങൾ ഉള്ള വിദ്യാലയങ്ങളെ കണ്ടെത്തലും ആവശ്യങ്ങളെ അഭിമുഖീകരിക്കലും.
ഡിജിറ്റൽ ക്ലാസ്സുകൾ / ഓൺലൈൻ ക്ലാസ്സുകൾ എന്നിവ നടപ്പാക്കുമ്പോൾ ഡിജിറ്റൽ വിടവില്ലാതെ നടപ്പാക്കാൻ വേണ്ടുന്ന പ്രായോഗിക പ്രവർത്തനങ്ങൾ വികസിപ്പിക്കൽ. അതിനായുള്ള വിപുലമായ ക്യാമ്പയിൻ ആസൂത്രണം ചെയ്യൽ.
മുഴുവൻ കുട്ടികൾക്കും നീതിയുക്തമായ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകൽ.
ആധുനിക സാങ്കേതിക വിദ്യാസാധ്യതകൾ കൂടി ഉൾച്ചേർത്ത് ജ്ഞാനസമൂഹ നിർമ്മിതിക്ക് സഹായകമായ പുരോഗമനാത്മക ഉള്ളടക്കവും ബോധനശാസ്ത്രവും ഉൾച്ചേർത്തു കൊണ്ടുള്ള പാഠ്യപദ്ധതി വികസിപ്പിക്കൽ.
തൊഴിലിനോട് അനുകൂലമായ മനോഭാവവും തൊഴിലാഭിമുഖ്യവും സ്കൂൾവിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ വികസിപ്പിക്കാനാവശ്യമായ അനുഭവങ്ങൾ ഒരുക്കൽ.
അദ്ധ്യാപക പ്രൊഫഷണലിസം വികസിപ്പിക്കാനുതകുന്ന പ്രായോഗിക പരി ശീലന പദ്ധതികൾ നടപ്പാക്കൽ
ഓരോ ഘട്ടത്തിലും നേടേണ്ട ലക്ഷ്യങ്ങൾ നിജപ്പെടുത്തി അത് നേടുന്നു എന്നു റപ്പാക്കാനാവശ്യമായ അക്കാദമിക മോണിറ്ററിംഗ് രീതി വികസിപ്പിക്കൽ.
സംവിധാനത്തിനകത്തെ മുഴുവൻ ജീവനക്കാരെയും ഉയർന്നുവരുന്ന അക്കാദ മിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കൽ.
ഡിജിറ്റൽ ഉള്ളടക്കം വികസിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധർ, അദ്ധ്യാപ കർ എന്നിവരടങ്ങിയ സംഘങ്ങളെ വളർത്തിയെടുക്കൽ.
നിലവിൽ തയ്യാറാക്കിയ സ്കൂൾതല മാസ്റ്റർപ്ലാനുകൾ പുനർവായന നടത്തു കയും നിലവിലുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങൾകൂടി പരിഗണിച്ച് ശാസ് ത്രീയമായി പുനരാവിഷ്ക്കരിക്കുന്നതിന് ആവശ്യമായ റിസോഴ്സസ് ഗ്രൂപ്പുകളെ ശക്തിപ്പെടുത്തൽ.
ഓരോ കുട്ടിയേയും അറിഞ്ഞുകൊണ്ട് ആവശ്യമായ പിന്തുണ നൽകാനും പ്രോത്സാഹനം നൽകാനും ആത്മവിശ്വാസം ഉളവാക്കുന്നതിനും സഹായകമാകും വിധം മെന്ററിങ് സംവിധാനം വിപുലീകരിക്കൽ.
ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകുന്നതിന് സഹായകമാകും വിധം വിദ്യാഭ്യാസ ഉള്ളടക്കത്തിലും വിനിമയത്തിലും എന്തെന്ത് മാറ്റങ്ങൾ വേണമെന്ന് പരിശോധിക്കുകയും അനുഗുണമായ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യൽ.
സാമൂഹികമായും സാമ്പത്തികമായും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന് കൂടി ഇടംകിട്ടും വിധം പാഠ്യപദ്ധതി ഉള്ളടക്കത്തിലും വിനിമയ രീതിയിലും ആവശ്യമായ പരിവർത്തനങ്ങൾ സാധ്യമാക്കൽ.
കോവിഡാനന്തര വിദ്യാഭ്യാസം ആഹ്ലാദകരമാക്കുന്നതിനും, മുഴുവൻ കുട്ടികളെയും സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ക്യാമ്പയിൻ പദ്ധതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ ജനകീയമായി നടത്തൽ.
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ സ്കൂൾ സമൂഹത്തിന് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കലും ആസൂത്രണം ചെയ്യലും നടപ്പാക്കലും.
സ്കൂൾ ആരോഗ്യ പരിപാടി, മാലിന്യ നിർമ്മാർജ്ജനം, ജലസംരക്ഷണം, ഉദ്ഗ്രഥിത കാർഷിക രീതികൾ, ഊർജ്ജ സംരക്ഷണം തുടങ്ങിയവ അനുഭവങ്ങളിലൂടെ ഉൾക്കൊള്ളുന്നതിനും കുട്ടികളുടെ ജീവിതരീതിയും ജീവിതശീലവുമാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ വകുപ്പുകളുടേയും മറ്റു മിഷനുകളുടേയും ഏകോപന ത്തോടെയും സമൂഹ പിന്തുണയോടെയും ആസൂത്രണം ചെയ്യലും നടപ്പാക്കലും.
ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മറ്റു വകുപ്പുകളുടേയും സമൂഹത്തിന്റെയും പിന്തുണയോടെ ആവിഷ്ക്കരിക്കലും നടപ്പാക്കലും
വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷനും വിനിമയത്തിനും സഹാ യകമായ പദ്ധതികൾ ആവിഷ്ക്കരിക്കലും നടപ്പാക്കലും.
മിഷൻ പ്രവർത്തനം മുന്നോട്ട് പോകുന്ന ഘട്ടത്തിൽ രൂപപ്പെട്ടു വരുന്ന പുതിയ വിദ്യാഭ്യാസ വെല്ലുവിളികൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തൽ.