ഗുണമേന്മ വിദ്യാലയവികസന പദ്ധതി

അക്കാദമികം

കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്കരണമാണ് അക്കാദമിക് മികവിന്റെ ഭൂമിക. അതിന്മേലുള്ള പരിശ്രമഫലമായി തകർന്നു കിടക്കുന്ന കാർഷിക, പാരിസ്ഥിതിക, സാംസ്കാരിക, ആരോഗ്യ മേഖലകളുടെ ഉണർവ്വിനു വേണ്ടി, വരും തലമുറകളെ പ്രാപ്തമാക്കുക എന്നതാണ് പരിഷ്കരണ രീതി ശാസ്ത്രം.
അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതാണ് രണ്ടാം ഘട്ടം. തുടർന്ന് ഇവർക്കെല്ലാം ആധുനിക രീതിയിലുള്ള ഐടി പരിശീലനം നൽകപ്പെടുന്നു. കാരണം ക്ലാസ്സുകള്‍ പൂർണ്ണമായും ഹൈടെക് ക്ലാസ്സുകളായി മാറുകയാണ്. ഓരോ വിഷയത്തിലും ഐടി എങ്ങനെ ഉപയോഗിക്കാമെന്ന് അധ്യാപകന് ബോധ്യം വന്നാല്‍ വിഷയ പഠനത്തിന്റെ സാധ്യത അനന്തമാകും. ക്ലാസ്സുമുറികള്‍ ആധുനിക പഠനത്തിന്റെ കേന്ദ്രങ്ങളായി മാറണം. ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിലായിരിക്കും മുഴുവന്‍ അധ്യാപകർക്കുമുള്ള ഐടി പരിശീലനം. ഒന്നു മുതല്‍ പത്ത് വരെയുള്ള മുഴുവന്‍ അധ്യാപകർക്കും ആധുനിക രീതിയിലുള്ള പരിശീലനം നൽകുന്നതാണ് പദ്ധതി. SCERT ക്കും SSA ക്കും RMSA യ്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ഹയർ സെക്കണ്ടറിയിലും വൊക്കേഷണല്‍ ഹയർ സെക്കണ്ടറിയിലും സമാനമായ പരിശീലനങ്ങള്‍ നടക്കും. ഓരോ വിഷയപഠനത്തിനും ഐടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

അക്കാദമിക രംഗ വികസനപദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:

  1. ഭാഷാശേഷി വികസനം
  2. ഗണിതശേഷി വികസനം
  3. ഇംഗ്ലീഷ് പഠന പരിപോഷണം
  4. ശാസ്ത്ര പോഷണ പരിപാടി
  5. വായനാ പരിപോഷണം
  6. ലൈബ്രറി ശാക്തീകരണം
  7. ആധുനിവത്ക്കരിക്കൽ ലബോറട്ടറി
  8. പ്രതിഭപോഷണ പരിപാടി
  9. നാടകക്കളരി
  10. ജൈവവൈവിധ്യ പാർക്ക്
  11. സാഹിത്യ പോഷണ പരിപാടികൾ
  12. പഠനയാത്രകൾ
  13. സെമിനാറുകൾ
  14. കലാ-കായികമേള
  15. ഐടി പരിശീലനം
  16. അധ്യാപക ശാക്തീകരണ പരിപാടികൾ
  17. ക്ലാസ് പി.ടി.എ. സജീവമാക്കൽ
  18. സ്കൂൾപത്രം /മാസിക
  19. പ്രവൃത്തി പരിചയ പഠനം
  20. ഒന്നാംക്ലാസ് ഒന്നാംതരം
  21. എസ്.ആർ.ജി. ശാക്തീകരണം
  22. ശാസ്ത്രാഭിരുചി വളർത്തൽ
  23. പച്ചക്കറിതോട്ടം
  24. രചനാ ശില്പശാല
  25. അഭിമുഖങ്ങൾ
  26. മെഡിക്കൽ ക്യാമ്പ്
  27. പോഷകാഹാര പരിപാടി
  28. പാവനാടക പരിശീലനം / ശില്പശാല
  29. ഗണിതലാബ്, ഗണിതാന്തരീക്ഷമൊരുക്കൽ
  30. ഭാഷാലാബ്
  31. ബാല
  32. ബ്ലോഗ്
  33. ടേം മൂല്യനിർണ്ണയം, നിരന്തര വിലയിരുത്തൽ
  34. ദിനാചരണം
  35. കായികപഠനം
  36. ഗവേഷണാത്മക പ്രവർത്തനങ്ങൾ

ഭൗതികം

1000 സ്കൂളുകളെ ഉന്നത നിലവാരമുള്ളതാക്കി ഉയർത്തുക. ഭൗതിക സാഹചര്യങ്ങള്‍ ആധുനികവല്ക്കരിച്ചു കൊണ്ടും അക്കാദമിക് സൗകര്യങ്ങള്‍ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്നതാണ് ഈപദ്ധതിയുടെ മുഖ്യ ലക്‌ഷ്യം. എല്‍.പി, യു.പി, ഹൈ സ്കൂള്‍ , ഹയർ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി എന്നീ വിദ്യാലയങ്ങലാണ് ഈ രീതിയില്‍ നവീകരിക്കുക.
ഈ പദ്ധതിയുടെ കീഴിൽ ലൈബ്രറികളും ലാബറട്ടറികളും ആധുനികവല്ക്കരിക്കും. ജൈവ-വൈവിദ്ധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികളെ മാത്രമല്ല, ബഹുജനങ്ങളെ പഠിപ്പിക്കുവാന്‍ വേണ്ടി ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കിക്കൊണ്ട് ജൈവ-വൈവിദ്ധ്യ ഉദ്യാനങ്ങള്‍ നിർമ്മിക്കും.

ഭൗതികരംഗ വികസന പദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:

  1. ചുറ്റുമതിൽ, ഗേറ്റ്
  2. കളിസ്ഥലം
  3. ചിൽഡ്രൻസ് പാർക്ക്
  4. ക്ലാസ് മുറികൾ
  5. ഓഫീസിൽ മുറി
  6. സ്റ്റാഫ് മുറി
  7. വിശ്രമമുറി
  8. കംപ്യൂട്ടർ റൂം
  9. മൾട്ടീമീഡിയ റൂം
  10. ലൈബ്രറി
  11. അടുക്കള
  12. ഡൈനിങ് ഹാൾ
  13. അസ്സംബ്ലി ഹാൾ
  14. കുടിവെള്ള വിതരണം
  15. മാലിന്യ സംസ്കരണം
  16. ടോയ്ലറ്റ്
  17. ലബോറട്ടറി

സാമൂഹികം

അധ്യാപക സമൂഹത്തിന് കാലത്തിനനുസരിച്ച മാറ്റങ്ങള്‍, ഉച്ചഭക്ഷണ പരിപാടികൾക്ക് ഉചിതമായ മാറ്റങ്ങള്‍, കാമ്പസിനകത്തെ മുഴുവന്‍ പേർക്കും ഇൻഷുറൻസ് പരിരക്ഷ, ഏഷ്യയിലാദ്യമായി മുഴുവന്‍ വിദ്യാർത്ഥികൾക്കും, ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകതൊഴിലാളിക്കും ഇൻഷുറൻസ് നടപ്പിലാക്കുന്ന പദ്ധതി തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സ്കൂളിനകത്ത് പഠന സുരക്ഷയോടൊപ്പം ജീവിത സുക്ഷിതത്വവും നല്കപ്പെടുക. ജൈവപച്ചക്കറി അതത് സ്കൂളില്‍ തന്നെ പരമാവധി ഉല്പാനദിപ്പിക്കുവാനുള്ള പദ്ധതി. NCC, NSS, SCOUT, SPC, JRS തുടങ്ങിയവയുടെ ഏതെങ്കിലും ഒരു യൂണിറ്റ് എല്ലാ സ്കൂളുകളിലും ഉണ്ടാകും എന്ന കാര്യം ഉറപ്പുവരുത്തുക. എട്ട് വരെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുക.

നവോത്ഥാന ആശയങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും നിരന്തരമായ ബോധവത്ക്കരണ പരിപാടികള്‍ ഉണ്ടായിരിക്കും. ഓരോ കാമ്പസിന്റെയും സാധ്യതയ്ക്കനുസരിച്ച് കലാകായിക പരിപാടികളുടെ മാസ്റ്റര്‍ പ്ലാനുകളും തയ്യാറാക്കും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിർവചനം മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തുന്ന ബഹുജന ബോധവത്ക്കരണ മഹായജ്ഞമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സാമൂഹിക വികസന പദ്ധതിയിൽ കൂടി വിഭാവനം ചെയ്യുന്നു.

സാമൂഹിക വികസനപദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:

  1. പി.ടി.എ.ശക്തിപ്പെടുത്തൽ
  2. എസ്.എം.സി, എസ്.സി.എം.സി. കാര്യക്ഷമമാക്കാൻ
  3. വിദ്യാലയ വികസന സമിതി
  4. പൂർവ്വവിദ്യാർത്ഥി സങ്കടനയുടെ പ്രവർത്തനം
  5. എസ്.എസ്.ജി
  6. എൽ.എസ്.ജി ബന്ധം
  7. ഗ്രന്ഥശാലകൾ, ക്ലബ്ബ്കൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവാധ്യാപകർ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തൽ
  8. ക്ലാസ് പി.ടി.എ. മാതൃകാപരമാക്കുന്നതിനുള്ള നടപടികൾ
  9. വിദ്യാലയ മികവുകൾ പൊതുസമൂഹവുമായി പങ്കിടൽ
  10. വിദ്യാലയ വിഭവങ്ങൾ സമൂഹത്തിനു കൂടി പ്രയോജനപ്പെടുത്തൽ
  11. റിസോർസ് മാപ്പിംഗ്