ഹലോഇംഗ്ലീഷ്

2016 – 2017 വർഷം എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിൽ പ്രൈമറിസ്കൂൾ അധ്യാപകരുടെ ഇംഗ്ലീഷ് അധ്യാപനശേഷി വർധിപ്പിക്കാനായി ആരംഭിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠന നിലവാരം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ലോവർ പ്രൈമറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പ്രാവീണ്യം വളർത്താൻ ‘ഹലോഇംഗ്ലീഷ്’ പദ്ധതി ലക്ഷ്യമിടുന്നു. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യ വികസനമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.