കുറിച്ച്

കേരളത്തിന്റെ തനതായ വിദ്യാഭ്യാസ രീതിയാണ് മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം. നവോത്ഥാനത്തെ തുടർന്നു ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് പൊതുവിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമായത്. അതുകൊണ്ടുതന്നെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തില്‍ പ്രസിദ്ധമായി. അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളര്ന്നു വന്നത്. പക്ഷേ, നവലിബറല്‍ നയങ്ങളുടെ വരവിനെ തുടർന്ന് മേല്പ്പറഞ്ഞ തനത് വിദ്യാഭ്യാസ സങ്കല്പത്തില്‍ കച്ചവടവല്ക്കരണവും വർഗീയവൽക്കരണവും കടന്നുകയറി. തല്ഫ്ലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേല്ക്കുവാനും സാമൂഹ്യരംഗത്ത് ചില അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഉയര്ന്നു വരുന്നതിനും അവസരമുണ്ടായി.

പല മേഖലകളിലും കേരളം പിറകോട്ട്സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുവാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. വരുംതലമുറയ്ക്ക് നൽകുവാനുള്ള ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാന്‍ വേണ്ടി സംസ്ഥാന സര്ക്കാ്ര്‍ ആരംഭിക്കുന്ന ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തുകൊണ്ട് മറ്റൊരു നവോത്ഥാനത്തിന്റെ കളമൊരുക്കുവാന്‍ ഈ പരിപാടിയിലൂടെ കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും ചരിത്രത്തോട് നീതിപുലര്ത്തിണയും മാറ്റിയെടുക്കേണ്ട ചുമതല കക്ഷിരാഷ്ട്രീയത്തിനപ്പുറമായി എല്ലാവര്ക്കു മുണ്ട് എന്ന തിരിച്ചറിവാണ് ഈ യജ്ഞത്തിന്റെ വിജയത്തിനാധാരം.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവധ ഭാഗങ്ങളുണ്ട്. 1) ഭൗതികമായ മാറ്റങ്ങള്‍ 2) അക്കാദമികമായ മാറ്റങ്ങള്‍ 3) ഭരണപരമായ മാറ്റങ്ങള്‍ 4) സാംസ്കാരികമായ മാറ്റങ്ങള്‍.
നവകേരളമിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും ദീർഘകാല കാഴ്ചപ്പാടോടു കൂടിയ സമഗ്ര ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കണം. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയത്തിലൂന്നിയായിരിക്കണം വിദ്യാലയ വികസനപദ്ധതിക്കു രൂപം നൽകേണ്ടത്. ഭരണകർത്താക്കളും ഭാരണനിർവാഹകരും പൊതുസമൂഹവും ഒരുമിച്ചു ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള അന്വേഷണമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിഭാവനം ചെയ്യുന്നത്.

സമഗ്ര കേരളം വികസനത്തിനുവേണ്ടി 5 വര്ഷം കൊണ്ട് ജനപങ്കാളിത്തത്തോടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പ്രകാരം പൊതുവിജ്ഞാന സംരക്ഷണ യജ്ഞത്തിന് പ്രധാനപ്പെട്ട നാല് ഉപഘടകങ്ങളാണ് നിര്ദേശിക്കപ്പെട്ടത്.

  • 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക
  • ഹൈസ്കൂൾ – ഹയർസെക്കണ്ടറി തലത്തിൽ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ക്ലാസ് മുറികൾ ആക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുക
  • എൽ.പി, യു.പി. ക്ലാസ്സുകളിൽ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കുന്നതിനായി അധ്യാപക-രക്ഷാകർതൃ സംഘടനകൾ, പൂർവ വിദ്യാർത്ഥി സങ്കടനകൾ എന്നിവയുടെ സഹകരണത്തോടെ കാലോചിതമായ വികസനം ഉറപ്പാക്കുക
  • 50 വര്ഷം, 100 വര്ഷം പൂർത്തിയാക്കിയ സ്കൂളുകൾക്ക് പ്രത്യേക പാക്കേജ് അടിസ്ഥാനത്തിൽ സഹായം നൽകുക. ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രോത്സാഹനം നൽകുക.