1. ആമുഖം
- സ്കൂളിനെക്കുറിച്ചുള്ള പൊതുചിത്രമാണ് ആമുഖം നല്‍കേണ്ടത്. സ്കൂളിനെ ചുരുങ്ങിയ വാക്കുകളില്‍ സമഗ്രമായി പരിചയപ്പെടുത്തുകയും സ്കൂളിലെ മൊത്തം വിദ്യാര്‍ത്ഥികള്‍, അധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാര്‍ എന്നിവരുടെ എണ്ണം,ആകെ ക്ലാസുകള്‍ എന്നിവയെല്ലാം ഈ ഭാഗത്ത് പട്ടികപ്പെടുത്താം. കൂടാതെ സ്കൂള്‍ പരീക്ഷാഫലം, നേടിയ മറ്റ് നേട്ടങ്ങള്‍ എന്നിവയും പട്ടികപ്പെടുത്താം.
- സ്കൂള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധികളും പരിമിതികളും ആമുഖത്തില്‍ രേഖപ്പെടുത്താം.
2. പൊതുലക്ഷ്യങ്ങള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ ഉദ്ദേശിക്കുന്ന പൊതുവായ കാര്യങ്ങള്‍ പൊതുലക്ഷ്യങ്ങളായി അവതരിപ്പിക്കാം. ഉദാഹരണത്തിന്,
- സ്കൂളില്‍ എത്തിച്ചേരുന്ന എല്ലാ കുട്ടികള്‍ക്കും അതാത് ക്ളാസിൽ നേടേണ്ട പഠനശേഷികള്‍ കൈവരിച്ചു എന്ന് ഉറപ്പു വരുത്തും.
- ഓരോഘട്ടം പൂര്‍ത്തിയാകുമ്പോഴും (ലോവര്പ്രൈമറി, അപ്പര്പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി) കുട്ടി നേടേണ്ട അറിവും കഴിവും മുന്‍കൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷകര്ത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കും.
- കുട്ടികളുടെ സര്‍ഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവ് പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കും.
- എല്ലാ കുട്ടികള്‍ക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദിഭാഷകള് സംസാരിക്കാനും, വായിക്കാനും, എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തും.
3. അക്കാദമികപ്രവര്‍ത്തനങ്ങള്‍
- എല്ലാവിധ അക്കാദമിക പ്രവര്‍ത്തനങ്ങളും ഇവിടെ രേഖപ്പെടുത്തണം.
- വിഷയബന്ധിതമായി രേഖപ്പെടുത്തുന്നത് സൂഷ്മതലത്തിലുള്ള ആസൂത്രണത്തിന് സഹായകമാവും.
- ഇങ്ങനെ തയ്യാറാക്കുമ്പോള്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഘട്ടങ്ങളുടെ സവിശേഷതകള്ക്കൂടിപരിഗണിച്ചാകണം ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കേണ്ടതും അതനുസരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതും.
- ഇങ്ങനെ ചെയ്യുമ്പോള്‍ സവിശേഷ കഴിവുള്ള കുട്ടികളുടെ പഠനാവശ്യങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
- ഓരോ പ്രവര്‍ത്തന പദ്ധതിയും ആസൂത്രണം ചെയ്ത വിധം സമയബന്ധിതമായും ഉദ്ദേശിച്ചലക്ഷ്യം സാധിതമാകുന്നു എന്നുള്ളതും ഉറപ്പാക്കാനാവശ്യമായ സ്വയം വിലയിരുത്തല്‍ രീതിശാസ്ത്രവും പദ്ധതിയും ഇതോടൊപ്പം രേഖപ്പെടുത്തണം.