പ്രവര്‍ത്തനങ്ങള്‍
ഹ്രസ്വകാലം-ഉദാഹരണം
- അര്‍ത്ഥപൂര്‍ണമായുള്ള വായന
- പത്രവായനയുംവിശകലനവുംആഴ്ചപ്പതിപ്പുകള്‍/മാസികകള്‍ വായനയും വിശകലനവും (പ്രതിദിനം ക്ലാസുകളില്‍ ഗ്രൂപ്പായി വായന-വാര്‍ത്തകളോടുള്ള പ്രതികരണങ്ങള്‍, ഉച്ചാരണശുദ്ധിയോടെ വായിക്കാന്‍ പരിശീലിക്കല്‍ തുടങ്ങി സാധ്യതയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാം. ഇങ്ങനെ ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.)
- ലൈബ്രറിപുസ്തകങ്ങള്‍ വായിക്കല്‍ (ആഴ്ചയിലൊരു പുസ്തകം-കുട്ടികളുടെ പ്രായത്തിനനുസരിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങളാകാം. ഉദാഹരണത്തിന് പുസ്തക കുറിപ്പ് തയ്യാറാക്കല്‍, പുസ്തകത്തിലെ ആശയങ്ങളെ ആധാരമാക്കി ആവിഷ്ക്കാരങ്ങള്‍, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന, ചര്‍ച്ച തുടങ്ങി ഭാവനാത്മകമായ പ്രവര്‍ത്തനങ്ങളാകാം)- വായനക്കൂട്ടം രൂപീകരിക്കല്‍
- പതിപ്പുകള്‍ തയ്യാറാക്കല്‍
- കുട്ടികളുടെ രംഗവേദികള്‍
- ഇംഗ്ലീഷ്
- ഹിന്ദി
മധ്യമകാലം – ഉദാഹരണം
- ശാസ്ത്രം
- സാമൂഹിക ശാസ്ത്രം
- ഗണിതം
- ഐ.സി.ടി സാധ്യതക ള്‍പ്രയോജനപ്പെടുത്തല്‍
- ആരോഗ്യ കായിക വിദ്യാഭ്യാസം
ദീര്‍ഘകാലം- ഉദാഹരണം
- ശാസ്ത്രം
- സാമൂഹികശാസ്ത്രം
- ഗണിതം
ഹ്രസ്വകാലം, മധ്യമകാലം, ദീര്‍ഘകാലം എന്നിങ്ങനെ കാലഗണന തീരുമാനിക്കുന്നത് മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍ക്കനുസൃതമായിരിക്കും.
ഓരോ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുമ്പോഴും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെക്കൂടി ഉള്‍ക്കൊള്ളുന്ന വിധമാകണം.
ഭൗതിക സൗകര്യ വികസന ആസൂത്രണ രേഖ
തയ്യാറാക്കിയ അക്കാദമിക പ്രവര്‍ത്തന മാസ്റ്റര്‍പ്ലാന്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഉതകും വിധം ഭൗതിക വികസന കാര്യങ്ങളുടെ ആസൂത്രണവും നടക്കണം.
സമൂഹബന്ധ ആസൂത്രണരേഖ
സമൂഹത്തിന്‍റെ സക്രിയമായ പങ്കാളിത്തം എല്ലാ തലത്തിലും ഉറപ്പാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സവിശേഷത.
ഇതിന്‍റെ ഭാഗമായി സ്കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി, ക്ലാസ് പിടിഎ, സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, പൂര്‍വ്വാധ്യാപക കൂട്ടായ്മ, സ്കൂള്‍ വികസന സമിതി,മാതൃസമിതി തുടങ്ങി സമൂഹവുമായി ബന്ധപ്പെടാവുന്ന എല്ലാവിധ കൂട്ടായ്മകളും ശക്തിപ്പെടുത്തണം.
സംസ്ഥാനതലം മുതല്‍ ജില്ലാതലം വരെയുള്ള മിഷനുകളുടെ പൊതുഘടന മാര്‍ഗ്ഗരേഖരില്‍ കൊടുത്തിട്ടുണ്ട്. വിദ്യാലയ വികസന സമിതിയുടെ ഘടന മാര്‍ഗ്ഗരേഖ ഒന്നില്‍ നല്‍കിയിട്ടുണ്ട്.
പ്രത്യേകപരിപാടികള്‍
പഠനം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉണ്ടാകണം.
വിവിധ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ഈ ഘട്ടങ്ങളിലെല്ലാം പരിഗണിക്കപ്പെടണം.
