പാവക്കൂത്തിന്റെ അണിയറ വിശേങ്ങൾ തേടി .._*
????????
*_കിളിമാനൂർ ഗവ ;എൽ .പി എസ് ലെ കുരുന്നുകൾ.._*
??‍♀??‍♀??‍♀??‍♀
 
*_പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ‘വിദ്യാലയം പ്രതിഭകളിലേക്കു ‘ എന്ന പദ്ധതി വ്യത്യസ്തയാർന്നരീതിയിൽ സംഘടിപ്പിച്ചുകൊണ്ട് കിളിമാനൂർ ഗവ എൽ പി എസ് ലെ കുരുന്നുകൾ  മാതൃകയാകുന്നു._*  . *_പഠന പ്രവർത്തങ്ങളുടെ ഭാഗമായി പ്രാചീന കലാരുപമായ പാവക്കൂത്തിനെകുറിച്ചും , അതിന്റെ അരങ്ങിലേയും അണിയറയിലേയും വിശേങ്ങൾ തേടുമ്പോഴാണ് കിളിമാനൂരിന്റെ സ്വന്തം പാവക്കൂത്തു കലാകാരൻ അനിലിന്റെ “ഡാകിനിയും കുട്ടൂസനും ” പാവകൾ   കുട്ടികളുടെ ശ്രദ്ധയിൽ പ്പെടുന്നത് ._* *_പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന പാവകളി എന്ന പ്രചീന കലയ്ക്ക് ആധുനികതയുടെ പരിവേഷം നൽകി പുനർജനിപ്പിക്കുമ്പോൾ ആണ് അനിൽ എന്ന കലാകാരൻ വ്യത്യസ്തനാകുന്നത്_*.
*_’പൊതുവിദ്യാലയം പ്രതിഭകളിലേക്കു’ എന്ന പരിപാടിയുടെ ഭാഗമായി അനിലിനെ ആദരിക്കുന്നതിനോടപ്പം പാവക്കൂത്ത് എന്ന കലാരൂപത്തേയും  അതിനെ ജീവിത ഗന്ധി യാക്കിയ കലാകാരന്റെ അണിയറയിലെയും അരങ്ങിലെയും വിശേഷങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുകയുമാണ് .കിളിമാനൂർ ഗവ എൽ പി എസ് ലെ കുരുന്നുകൾ._*
 
*_കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രം കെട്ടിപ്പടുത്തുന്നതിൽ വലിയ പങ്കുവഹിച്ച കലാരൂപമാണ് പാവകൂത്ത് എന്നും ജാതിക്കും മതത്തിനുമപ്പുറം   വിശാലമായ ലോകവീക്ഷണവും ചരിത്ര പശ്ചാത്തലവും പാവക്കൂത്തിനുണ്ടന്ന് കലാകാരൻ അഭിപ്രായപ്പെടുന്നു_*. *_പല കലാരൂപങ്ങളും മതത്തിന്റെ ചട്ടകൂടിനകത്തു നിന്നും പുറത്തു കടക്കാനാകാതെ വീർപ്പുമുട്ടുമ്പോഴും , വിവിധ മതങ്ങളിലെ ഐതിഹ്യങ്ങൾ കഥകളായി പറയുകയാണ്  അനിലിന്റെ പാവകളും പാവക്കൂത്തും ._* *_ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ ഇരുന്നൂറിൽ പരം കലാരൂപങ്ങളെ പിന്നിലാക്കി അനിലിന്റെ പാവക്കൂത്തിനു ഒന്നാംസ്ഥാനം ലഭിക്കുകയും ചെയിതിരുന്നു_*
 
 
*_അതുകൊണ്ട് തന്നെ പാവക്കൂത്ത് കലാകാരനെ ആദരിക്കാൻ_* *_തെരഞ്ഞെടുത്തത് മാതൃകാപരമായ പ്രവർത്തനമാണെന്ന് കിളിമാനൂർ ബി .പി ,ഒ സുരേഷ്ബാബു എം .എസ് അഭിപ്രായപ്പെട്ടു._* *_പ്രധാന അധ്യപിക ടി വി ശാന്തകുമാരിയമ്മ നേതൃത്വം കൊടുത്തപരിപാടിയിൽ ബി ആർ സി കോർഡിനേറ്റർ സാജൻ ,അധ്യപികമാരായ നിസ ,നജീമ, എസ് എം സി ചെയർമാൻ രതീഷ് പോങ്ങനാട്, പി ടി എ അംഗം നൗഷാദ് കിളിമാനൂർ, എന്നിവർ പങ്കെടുത്തു._*