‘നാമ്പ്’ൽനിന്ന് നിറവിലേക്ക് ഒരു ചുവട് (സമ്പൂർണ്ണ ഗൃഹലൈബ്രറീ പൂർത്തീകരണ പ്രഖ്യാപനം)

കൊടുവള്ളി ബിആർസി യുടെ തനത്പദ്ധതിയായ *സഹസ്രദളം*(ഗൃഹ ലൈബ്രറീ വ്യാപന പദ്ധതി) ഉടെ പരമമായ ലക്ഷ്യം കൈവരിച്ച ആദ്യ വിദ്യാലയമായി മാറിയിരിക്കുന്നു വാവാട് ജി.എം എൽ.പി.സ്കൂൾ. *നാമ്പ്* പദ്ധതിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം നിറവിലേക്ക് ഉയരുന്നത് സംസ്ഥാനത്തെ ഏതൊരു വിദ്യാലയത്തിനും മാതൃകയാക്കാവുന്ന ‘സമ്പൂർണ്ണ ഹോം ലൈബ്രറീ പൂർത്തീകരണ പ്രഖ്യാപനം’ നടത്തിക്കൊണ്ടാണ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ വിദ്യാലയം എന്ന് തന്നെ പറയാം.
കൊടുവള്ളി ബി.ആർ.സി.യുടെ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ ഹോം ലൈബ്രറി പ്രസ്ഥാനം സജീവമായി മുന്നേറുമ്പോൾ എണ്ണത്തിൽ അത് രണ്ടാം സഹസ്രത്തിലേക്ക് കടക്കുകയാണ്. ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറീ പൂർത്തീകരണം സാധ്യമാക്കിയ വാവാട് ജി.എം.എൽ.പി.സ്കൂളിന്റെ പ്രഖ്യാപനച്ചടങ്ങ് 27-1-20 ന് തിങ്കളാഴ്ച 11 മണിക്ക് നടക്കുകയാണ്. ബഹുമാനപ്പെട്ട കോഴിക്കോട് എം.പി. ശ്രീ എം.കെ.രാഘവനാണ് സമ്പൂർണ്ണ ഗൃഹലൈബ്രറീ പൂർത്തീകരണ പ്രഖ്യാപനം നടത്തുന്നത്. സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിട്ടുള്ള മഹത് വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.
വായനയുടെ വിശാലപ്ര പഞ്ചത്തിലേക്ക് അക്ഷരങ്ങളുടെ വഴിയേ പുസ്തകങ്ങളുടെ കൈ പിടിച്ച് നടന്ന് വളർന്ന് വരാനുള്ള ഒരു ഗാർഹികാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ‘സഹസ്രദളം’ പദ്ധതിയുടെ ഭാഗമായി ഇനിയും സമ്പൂർണ്ണ നേട്ടത്തിന്റെ പ്രഖ്യാപനങ്ങൾ പല വിദ്യാലയങ്ങളിലും അടുത്ത നാളുകളിൽ തന്നെ നടക്കാൻ പോവുകയാണ്. ഡിജിറ്റൽ ലോകത്തിന്റെ മികവിനൊപ്പം തന്നെ സഞ്ചരിക്കുന്ന ചതിക്കുഴികളിൽ പെട്ട് പോകാൻ സാധ്യതയുള്ള ഇന്നത്തെ ബാല്യത്തിന് സുപ്രധാനമായൊരു മോചനമാർഗമായി നമുക്ക് ചൂണ്ടിക്കാണിക്കാനുള്ളത് പുസ്തകവായന തന്നെയാണ്.അതിന് വീട്ടിൽ തന്നെ വിഭവങ്ങൾ ഉണ്ടാകുന്നത് ഏറെ അഭികാമ്യമാണ്. നമ്മൾ ലക്ഷ്യം നേടുകതന്നെ ചെയ്യും.
ബി.പി.ഒ