ടീച്ചേഴ്സ് തിയറ്റർ @ കാലിക്കറ്റിന്റെ പ്രഥമ സംരംഭമായ “ശലഭങ്ങളായി വരും ..” എന്ന ഇല്ലസ്ട്രേറ്റഡ് വീഡിയോ ഗാനം ഇന്ന് പ്രകാശിതമായിരിക്കുന്നു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഈ ഗാനം സമർപ്പിച്ചിരിക്കുന്നു.
കൊറോണക്കാലത്ത് വീട്ടിലിരുന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ മാത്രം കൂടിച്ചേർന്ന് ഒരുക്കിയ ഈ വീഡിയോ ഗാനത്തിന് അതിന്റേതായ പരിമിതികളുണ്ട്. എങ്കിലും അധ്യയനവും, കാത്തിരുന്ന അവധിക്കാലവും നഷ്ടമായ നമ്മുടെ കുട്ടികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിന് നിദാനമായത്.
ഇതിനൊപ്പം സഹകരിച്ച പ്രിയപ്പെട്ടവർക്കെല്ലാം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. അവരവരുടെ വീടുകളിൽ ഇരുന്ന് ഗാനത്തിന്റെ വീഡിയോ നിർമ്മാണ ജോലികൾ പൂർത്തീകരിക്കാൻ ടീച്ചേർസ് തിയറ്റർ @ കാലിക്കറ്റിലെ സുഹൃത്തുക്കൾ ഒരോരുത്തരും അക്ഷീണം പ്രയത്നിച്ചു.
പൊതുവിദ്യാഭ്യാസ,നാടക, സംഗീത മേഖലകളിൽ നിന്നുള്ള പിന്തുണ പ്രശംസനീയമാണ്.. ആശംസകൾ അറിയിച്ച ഏവർക്കും നന്ദി.
കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഈ ഗാനം സമർപ്പിച്ച് ഇതിന്റെ പ്രകാശനം നിർവഹിച്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് ഒരായിരം നന്ദി.
ഈ മനോഹരമായ ഗാനം നമ്മുടെ കുട്ടികൾക്കായി സമർപ്പിക്കട്ടെ…
” വീടിനകത്തെ ധ്യാനപ്പുരയിൽ പ്യൂപ്പകളായി വസിച്ചോളൂ,……
നാളെ നമുക്ക് പൂമ്പാറ്റകളായ് നാടു മുഴുക്കെ പറക്കേണ്ടേ..”
ഇനിയും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു