ഡിജിറ്റൽ ക്ലാസ്റൂമുകൾക്കായി ‘സമഗ്ര’ വെബ് പോർട്ടൽ
തിരുവനന്തപുരം. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലയിലും പിന്തുണ നൽകാൻ ശേഷിയുള്ള ആധുനിക സാങ്കേതിക ജ്ഞാനമാണ് ഐടി പഠനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കുട്ടിക്കും സ്വതന്ത്രമായി വിജ്ഞാനം ആർജിക്കാനുള്ള സഹായം ക്ലാസ് മുറികളിൽത്തന്നെ സൃഷ്ടിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ക്ലാസ്റൂമുകൾക്കായുള്ള ‘സമഗ്ര’ ഡിജിറ്റൽ വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്ളിക്കേഷന്റെയും പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ‘സമഗ്ര’ ഡിജിറ്റൽ വെബ് പോർട്ടലിലൂടെ ഒൻപതാം ക്ലാസിലെ വിദ്യാർഥികൾക്കു മന്ത്രി ആദ്യ ക്ലാസ് എടുത്തു. വി.എസ്.ശിവകുമാർ എംഎൽഎ മുഖ്യാതിഥിയായിരുന്നു.ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ഡോ. പി.കെ.ജയശ്രീ, ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. എ.ഫറൂഖ്, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Malayala Manorama