ശാസ്ത്രീയ സമീപനത്തിലൂടെയും നൂതന പദ്ധതികളിലൂടയും അക്കാദമിക മികവ് സാധ്യമാക്കിയതാണ് വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനത്തെ തുടര്‍ച്ചയായി ഒന്നാമത് എത്തിക്കുന്നത്. ഫലപ്രാപ്തി അധിഷ്ഠിത പാഠ്യപദ്ധതി മാറ്റി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ആധുനിക പാഠ്യപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. പരീക്ഷക്കായി ഇത്രമാത്രം പഠിച്ചാല്‍ മതി എന്ന സങ്കല്‍പ്പത്തിന് പകരം ഓരോ വിദ്യാര്‍ത്ഥിയുടേയും ശേഷിക്ക് അനുസൃതമായി വളരാനുള്ള വയവിതെളിക്കുന്നതാണ് പുതിയ രീതി.

ഭാഷ, ഗണിത ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിയുണ്ടാക്കി. മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി പദ്ധതികളിലൂടെ കുട്ടികളുടെ ഭാഷാശേഷി പരിപോഷിപ്പിച്ചു. കണക്കിനെ പേടിച്ചരുന്ന കുട്ടികളെ ‘ഗണിതവിജയ’ത്തിലൂടെ അക്കങ്ങളുമായി ചങ്ങാത്തത്തിലാക്കി. പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഏതുതരം പിന്നോക്കാവസ്ഥയും പരിഹരിക്കാന്‍ ‘ശ്രദ്ധ’ പദ്ധതി നടപ്പാക്കി.

ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യം വളര്‍ത്താന്‍ സ്കൂളുകളില്‍ ഹൈടെക് ലാബുകളും ശാസ്ത്രപാര്‍ക്കും സ്ഥാപിച്ചു. 45000 ക്ലാസ്സ് റൂമുകള്‍ ഹൈടെക് ആക്കി. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിര്‍മ്മാണം പുരോഗമിക്കുന്നു. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളം.

SCHOOL EDUCATION QUALITY INDEXCLICK HERE