പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
തിരുവനന്തപുരം
തീയതി : 26/09/2019
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട് .
അതാത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം ഓഫീസ് 5/10/2019ന് നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം. താല്‍പര്യമുള്ളവര്‍ 5/10/2019ന് മുന്‍പായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് അപേക്ഷ അയയ്ക്കുകയോ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്ന സമയം അപേക്ഷ ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍, സര്‍വ്വീസ് സംബന്ധമായ വിവരങ്ങള്‍, കരിക്കുലം വികസനം, അധ്യാപക പരിശീലനം തുടങ്ങി ഇടപെട്ടിട്ടുളള അക്കാദമിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സ്കൂള്‍ തലം മുതല്‍ മുകളിലോട്ട് വിവിധതലങ്ങളില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസം, വികസനം തുടങ്ങിയ ക്യാമ്പയിനുകളില്‍ പങ്കാളികളാണെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍, ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ബയോഡേറ്റയാണ് അയക്കേണ്ടത്. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 5/10/2019ന് കാലത്ത് 10 മണിക്ക് മിഷന്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
അയക്കേണ്ട വിലാസം : ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ്
ട്രാന്‍സ് ടവേഴ്സ്, ഏഴാം നില, വഴുതക്കാട്. പി.ഒ
തിരുവനന്തപുരം. പിന്‍ – 695014
Ph: 0471-2331388
keralaeducationmission@gmail.com