ആലപ്പുഴ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കു വേണ്ടി, കാവാലം തനതു നാടകക്കളരി ഒക്ടോബർ 19, 20, 26, 27 എന്നീ തീയതികളിൽ ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.ലോക നാടകവേദിയിൽ മലയാള, സംസ്കൃത നാടകങ്ങൾക്ക് തനതായ ഇരിപ്പിടമൊരുക്കിയ നാടക ആചാര്യൻ പത്മഭൂഷൺ കാവാലം നാരായണപ്പണിക്കർ കുട്ടികൾക്കായി രചിച്ചിട്ടുള്ള “വെച്ചു മാറ്റം”, കടുവാട് ” എന്നീ നാടകങ്ങൾ തനതു ശൈലിയിൽത്തന്നെ പരിശീലിപ്പിക്കുന്നു.മലയാള നാടകവേദിയിൽ രചനയിലും, രംഗവ്യാഖ്യാനത്തിലും ശക്തമായ മാററത്തിന്നു തുടക്കം കുറിച്ച കാവാലം എന്ന ഗുരുനാഥന്റെ അഭിനയക്കളരിയിലെ ചിട്ടകളിലൂടെയും സമ്പ്രദായങ്ങളിലൂടെയുമാണ് പരിശീലനം. കാവാലത്തിന്റെ ശിഷ്യൻ ഗിരീഷ് സോപാനമാണ് പരീശീലനം നല്കുന്നത്. കാവാലത്തിന്റെ ശിഷ്യൻ കിച്ചു ആര്യാടും ഈ സംരഭത്തിനു മുഖ്യപങ്കാളിയാവുന്നു.ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ ഉദ്യോഗസ്ഥനായ ദേവനാരായണനാണ് മുഖ്യ സംഘാടകനായി പ്രവർത്തിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈല ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ ഗിഫ്റ്റഡ് ചിൽഡ്രൻ പരിപാടിയുടെ കോഡിനേറ്റർ സ്റ്റാലിൻ കെ.ജെ എന്നിവർ
ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.” ഒന്നാവുക നാം; അതു നന്നേ ഉലകിൽ;ഒരു മനമായ്, ഒരുതനുവായ് ഉണരുക നാം !