പ്രളയദുരന്തത്തിൽ ഏർപ്പെട്ടവരുടെ ദു:ഖം മനസ്സുകൊണ്ട് ഏറ്റെടുത്തവരാണ് പൊതുവിദ്യാലത്തിലെ കുഞ്ഞുങ്ങൾ. നവകേരള സ്യഷ്ടിക്ക് കരുത്തുപകരാൻ സഹായകമായ രീതിയിൽ കുട്ടികളുടെ മനസ്സിൽ രൂപം കൊണ്ടിട്ടുളള ആശയങ്ങൾ കണ്ടെത്തുന്നതിനാണ്‌ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഊന്നൽ നൽകുന്നത്. കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ തങ്ങളുടെ പങ്ക് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും നടത്തേണ്ടതാണ്.
 
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ ഒരു പോസ്റ്റർ/ചിത്രരചനാ മത്സരം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു:
 
  • നവകേരളം എന്റെ ഭാവനിയിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ
  • എൽ.പി.വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരവും (പെൻസിൽ ഡ്രോയിംഗ്), യു.പി.ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിഭാഗത്തിന് പോസ്റ്റർ രചനാ മത്സരവും ആണ് സംഘടിപ്പിക്കുന്നത്.
  • സ്കൂൾതല മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണം
  • ക്ലാസിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തി ക്ളാസ്സ്‌തല പതിപ്പുകൾ തയ്യാറാക്കണം. എല്ലാ ക്ലാസ്സുകളിൽ നിന്നുമുളള മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂൾ പതിപ്പുകളും – തയ്യാറാക്കണം. ഏറ്റവും മികച്ച രചനകൾ നിർവ്വഹിച്ച രണ്ട് കുട്ടികളെ വീതം തെരഞ്ഞെടുത്ത് സബ് ജില്ലാ വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാവുന്നതാണ്.
  • എൽ.പി., യു.പി. വിഭാഗം ഉപജില്ലാതല മത്സരം എസ്.എസ്.എ.യുടെ സഹായത്തോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലും ഹൈസ്കൂൾ വിഭാഗം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലും ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഡയറ്റിന്റെ ആഭിമുഖ്യത്തിലും നടത്തുന്നതായിരിക്കും.