വിശ്വപ്രസിദ്ധ ഭാരതീയ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സി.വി.രാമന്റെ ജന്മവാർഷികദിനമായ നവംബർ 7നു സി.വി.രാമൻ ചരിത്രം പുതുതലമുറയെ ഓർമ്മപ്പെടുത്തുന്നതിനും ശാസ്ത്ര ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നതിന് അവർക്ക് പ്രചോദനം ഏകുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശാസ്ത്രാനുബന്ധിയായ വിവിധ പരിപാടികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി.രാമൻ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ഇതോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ ഒരു ശാസ്ത്ര ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
 
കുട്ടികൾ ശാസ്ത്ര താത്പര്യം വളർത്തുന്നതിനും ശാസ്ത്ര രചനയിൽ (പാവീണ്യം വളർത്തുന്നതിനുമായി എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ കുട്ടികൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണിത്.
 
പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നുമുളള എല്ലാ കുട്ടികളെയും ഇതിൽ പങ്കെടുപ്പിക്കേണ്ടതാണ്. എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തി ക്ലാസ്സ്‌തല പതിപ്പുകൾ തയ്യാറാക്കണം.
 
എല്ലാ ക്ലാസ്സുകളിൽ നിന്നുമുളള മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂൾ പതിപ്പുകളും തയ്യാറാക്കണം. ഏറ്റവും മികച്ച രചനകൾ നിർവ്വഹിച്ച് രണ്ട് കുട്ടികളെ വീതം തെരഞ്ഞെടുത്ത് സബ് ജില്ലാ വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാവുന്നതാണ്. ഇതിനായി ടി. കുട്ടികളുടെ പേരു വിവരം അതാത് വിദ്യാഭ്യാസ ഓഫീസറുടെ പക്കൽ ഏൽപ്പിക്കേണ്ടതാണ്.
 
എൽ.പി., യു.പി. വിഭാഗം ഉപജില്ലാതല മത്സരം എസ്.എസ്.എയുടെ സഹായത്തോടെ ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലും ഹൈസ്കൂൾ വിഭാഗം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലും, ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മത്സരം ഡയറ്റിന്റെ ആഭിമുഖ്യത്തിലും നടത്തുന്നതായിരിക്കും.
 
ഓരോ അക്കാദമിക വിഭാഗത്തിലുമുള്ള കുട്ടികള്ക്ക് ഓരോ (പ്രത്യേക വിഷയം ഉപന്യാസ രചനയായി നൽകിയിട്ടുണ്ട്.
 
വിഷയങ്ങൾ
 
എൽ.പി. വിഭാഗം-ശാസ്ത്രവും പരിസ്ഥിതിയും
യു.പി.വിഭാഗം-പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും
ഹൈസ്കൂൾ വിഭാഗം-മാറുന്ന ലോകം മാറുന്ന പ്രകൃതി